റൂട്ട് മാപ്പ് പ്രകാശനം ചെയ്തു
text_fieldsമക്ക: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം രൂപ കല്‍പന ചെയ്ത ഗ്രീന്‍ കാറ്റഗറി കെട്ടിടങ്ങള്‍ അടയാളപ്പെടുത്തിയ റൂട്ട് മാപ്പ് പ്രകാശനം ചെയ്തു. മക്കയിലെ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് ഷാഹിദ് ആലമാണ് പ്രകാശനം നിർവഹിച്ചത്. ചടങ്ങില്‍ ഫ്രറ്റേണിറ്റി ഫോറം വളണ്ടിയർ കോ-ഓര്‍ഡിനേറ്റര്‍ അബ്്ദുല്ല അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് തീര്‍ഥാടകരുടെ ലഗേജുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ബ്രാഞ്ച് അടിസ്ഥാനത്തില്‍ പ്രത്യേക നിറത്തിലുള്ള ടാഗുകള്‍ നല്‍കുമെന്ന് ഷാഹിദ് ആലം പറഞ്ഞു. ഗ്രീന്‍ കാറ്റഗറിയില്‍ അജിയാദ്, മിസ്ഫല, ഗസ, ജബല്‍കഅബ എന്നിവിടങ്ങളിലായി അറുപതോളം കെട്ടിടങ്ങളിലാണ് ഇന്ത്യന്‍ ഹാജിമാര്‍ക്ക് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈവര്‍ഷം അജിയാദ് സദ് മേഖലയില്‍ സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേക കെട്ടിടവും പ്രത്യേക ബ്രാഞ്ചും ഒരുക്കിയിട്ടുണ്ട്. ഇത് ഉള്‍പ്പെടെ ഏഴ് ബ്രാഞ്ചുകളാണ് ഗ്രീന്‍ കാറ്റഗറിയിലുള്ളത്. ഇന്ത്യന്‍ ഹാജിമാരുടെ താമസ ഈ കെട്ടിടങ്ങള്‍ എളുപ്പത്തില്‍ ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്ന വിധത്തില്‍ ശാസ്ത്രീയമായാണ് മാപ് തയ്യാറാക്കിയിട്ടുള്ളത്.
മാപ്പില്‍ ഹജ്ജ് മിഷന്‍ ബ്രാഞ്ചുകള്‍, കെട്ടിടങ്ങള്‍ എന്നിവക്ക് പുറമെ വിവിധ ശാഖാ റോഡുകള്‍, പള്ളികള്‍, ബസ് സ്റ്റാൻറ്, പ്രധാന കെട്ടിടങ്ങള്‍ എന്നിവയും പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്. പ്രകാശന ചടങ്ങില്‍ ഹജ്ജ് മിഷന്‍ മക്ക ഇന്‍ചാര്‍ജ് ആസിഫ് സഈദ്, ഫ്രറ്റേണിറ്റി ഫോറം ഏരിയ സെക്രട്ടറി അബ്്ദുസ്സലാം മിര്‍സ, വളണ്ടിയർ ക്യാപ്റ്റന്‍ അബ്്ദുല്‍ ഗഫാര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
