മികച്ച സ്കോറർക്കുള്ള പുരസ്കാരം സ്വന്തമാക്കി റൊണാൾഡോ
text_fieldsസൗദി റോഷൻ ലീഗിലെ മികച്ച സ്കോറർക്കുള്ള പുരസ്കാരം നേടിയ പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ
റിയാദ്: 2023-2024 സീസണിലെ സൗദി റോഷൻ ലീഗിലെ മികച്ച സ്കോറർക്കുള്ള പുരസ്കാരം പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കി. റൊണോൾഡോയുടെ ശ്രദ്ധേയമായ ഫുട്ബോൾ കരിയറിനിടയിലാണ് പുതിയ നേട്ടം കൈവരിച്ചത്. വ്യത്യസ്ത മത്സരങ്ങളിൽ വിജയം ആവർത്തിച്ച ശേഷം ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും പ്രമുഖ കളിക്കാരിൽ ഒരാളായി റൊണാൾഡോ തെൻറ സ്ഥാനം ഉറപ്പിച്ചു. നാല് വ്യത്യസ്ത ലീഗുകളിൽ ഗോൾഡൻ ബൂട്ട് നേടിയ ഏക കളിക്കാരനുമായി. 2023 ജനുവരി ആദ്യത്തിലാണ് സൗദി റോഷൻ ലീഗിൽ റൊണാൾഡോ ചേർന്നത്. 2023-2024 സീസണിൽ 35 ഗോളുകൾ നേടി റെക്കോർഡുകൾ തകർത്ത് അദ്ദേഹം അസാധാരണ പ്രകടനം നടത്തി. ഒരു സീസണിൽ ലീഗ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഗോളാണിത്. 11 അസിസ്റ്റുകളും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെ മൊത്തം സംഭാവനകൾ 46 ഗോളുകളായി. മത്സര ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറാണിത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

