Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മറ്റു കളിക്കാർ വിശ്രമിക്കുമ്പോഴും പരിശീലനം തുടർന്ന് റൊണാൾഡോ

text_fields
bookmark_border
Cristiano Ronaldo
cancel
camera_alt

അ​ൽ ന​സ്​​ർ ക്ല​ബി​ന്റെ ജിം​നേ​ഷ്യ​ത്തി​ൽ പ​രി​ശീ​ല​ന​ത്തി​ലേ​ർ​പ്പെ​ട്ട ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ

ജിദ്ദ: ഒറ്റക്ക് പരിശീലനത്തിലേർപ്പെട്ട് അൽ നസ്ർ ഫുട്ബാൾ ടീമിന്റെ പുതിയ താരമായ പോർചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. കഴിഞ്ഞ ദിവസം റിയാദിൽ സൗദി പ്രോ ലീഗിൽ ‘അൽ തായ്’ ക്ലബിനെതിരെ വിജയം നേടിയശേഷം അൽ നസ്ർ കളിക്കാർക്ക് ഒരു ദിവസത്തെ വിശ്രമം കോച്ച് അനുവദിച്ചിരുന്നു.

ശനിയാഴ്ച അവരെല്ലാം വിശ്രമത്തിലായിരിക്കുമ്പോഴും റൊണാൾഡോ പരിശീലനം മുടക്കിയില്ല. ക്ലബിന്റെ ജിംനേഷ്യത്തിൽ പരിശീലനത്തിലേർപ്പെട്ട് ശാരീരിക തയാറെടുപ്പ് നടത്തുന്ന ഫോട്ടോകൾ അൽ നസ്ർ ക്ലബുകാർ പുറത്തുവിട്ടു. സൗദിയിലെത്തിയതു മുതൽ കോച്ച് റൂഡി ഗാർസിയയുടെ ലൈനപ്പിൽ പ്രവേശിക്കുന്നതിനു മുമ്പ് ഫിറ്റ്നസ് നിരക്ക് നിലനിർത്തുന്നതിന് റൊണാൾഡോ തനിച്ച് പരിശീലനം നടത്തിവരുകയാണ്.

ഫിഫയുടെ അനുവാദം ലഭിക്കാൻ വൈകുന്നതിനാൽ അൽ നസ്ർ ടീമിൽ കളിക്കാൻ റൊണാൾഡോക്ക് ഇനിയും കാത്തിരിക്കേണ്ടിവരും. മിക്കവാറും ഈ മാസം അവസാനം സൗദി പ്രോ ലീഗിൽ അൽ നസ്റിനുവേണ്ടി കളത്തിലിറങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ronaldo continues training while other players rest
Next Story