കെ.എസ് റിലീഫ് അധ്യക്ഷൻ ഡോ. അബ്ദുല്ല അൽറബീഅ റോഹിങ്ക്യൻ ക്യാമ്പുകൾ സന്ദർശിച്ചു
text_fieldsറിയാദ്: സൗദി രാജാവിെൻറ ഉപദേഷ്ടാവും കിങ് സൽമാൻ സെൻറർ േഫാർ ഹ്യുമനാറ്റേറിയൻ റിലീഫ് (കെ.എസ് റിലീഫ്) അധ്യക്ഷനുമായ ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽറബീഅ ബംഗ്ലാദേശിലെ റോഹിങ്ക്യൻ അഭയാർഥി ക്യാമ്പുകൾ സന്ദർശിച്ചു. കോക്സ് ബസാർ മേഖലയിലെ ക്യാമ്പുകളിലാണ് സൗദിയുടെ ഭക്ഷ്യസഹായവുമായി അദ്ദേഹവും സംഘവും എത്തിയത്. കെ.എസ് റിലീഫ് ഡയറക്ടർ അബ്ദു ഖൈർ, സഹ ഉദ്യോഗസ്ഥൻ എൻജി. അഹമ്മദ് അൽബയേസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. മേഖലയിലെ ബാലുഖലി ക്യാമ്പുകളിൽ ഭക്ഷണ വസ്തുക്കളും മറ്റ് സഹായങ്ങളും വിതരണം ചെയ്തു. അഭയാർഥികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന മലേഷ്യൻ ഫീൽഡ് ഹോസ്പിറ്റലും ഡോ. റബീഅയും സംഘവും സന്ദർശിച്ചു.
ഹോസ്പിറ്റൽ ഡയറക്ടർ ഡോ. അദ്നാൻ ബിൻ അബ്ദുല്ലയും വിവിധ ഡിപ്പാർട്ട്മെൻറ് മേധാവികളുമായും കൂടിക്കാഴ്ച നടത്തി. ആശുപത്രിക്ക് കെ.എസ് റിലീഫ് െസൻറർ നൽകിവരുന്ന സഹായങ്ങളെയും ആശുപത്രി രോഗികൾക്ക് ഒരുക്കുന്ന സേവനങ്ങളെയും സൗകര്യങ്ങളേയും വിലയിരുത്തി. ആശുപത്രി തുറന്നത് മുതൽ ലഭിക്കുന്ന സെൻററിെൻറ സഹായങ്ങൾക്ക് ആശുപത്രി ഡയറക്ടർ നന്ദി അറിയിച്ചു. കഴിഞ്ഞ വർഷം നവംബറിൽ പ്രവർത്തനം തുടങ്ങിയ ശേഷം ഇതുവരെ 10,000 റോഹിങ്ക്യൻ രോഗികളെ ചികിത്സിച്ചതായും അദ്ദേഹം വ്യക്തമാക്കി.
മ്യാന്മറിലെ പീഡിത റോഹിങ്ക്യൻ ന്യൂനപക്ഷങ്ങൾക്കും ബംഗ്ലാദേശിലും മലേഷ്യയിലും അഭയാർഥികളായി കഴിയുന്നവർക്കും കെ.എസ് റിലീഫ് സെൻറർ നൽകുന്ന അടിയന്തര സഹായങ്ങളേയും അഭയാർഥികളെ എത്രയും വേഗത്തിൽ സുരക്ഷിതരായി അവരുടെ ജന്മനാട്ടിൽ തിരികെ എത്തിക്കാൻ അന്താരാഷ്ട്ര സമൂഹം നടത്തുന്ന ഇടപെടലുകൾക്കൊപ്പം സൗദി നടത്തുന്ന പ്രവർത്തനങ്ങളെ കുറിച്ചും ഡോ. റബീഅ പിന്നീട് വാർത്താക്കുറിപ്പിൽ വിശദീകരിച്ചു. പരിമിതവും പ്രയാസമേറിയതുമായ സൗകര്യങ്ങളിൽ കഴിയുന്ന ആറുലക്ഷം അഭയാർഥികൾക്കാണ് സൗദി അറേബ്യ തുടർച്ചയായി സഹായങ്ങൾ എത്തിച്ചുകൊണ്ടിരിക്കുന്നതെന്നും അഭയാർഥികളുടെ ജീവിത സൗകര്യം മെച്ചപ്പെടുത്തുന്നതിനും ശൗചാലയങ്ങൾ നിർമിക്കുന്നതിനും ആരോഗ്യ ശുശ്രൂഷ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുമാണ് കെ.എസ് സെൻറർ ഉൗന്നൽ നൽകുന്നതെന്നും അസിസ്റ്റൻറ് ജനറൽ സൂപ്പർവൈസർ അഹമ്മദ് അൽബയേസ് പറഞ്ഞു.
ക്യാമ്പിൽ സഹായവുമായി നേരിെട്ടത്തുന്ന ആദ്യ രാജ്യങ്ങളിൽ ഒന്നുമാണ് സൗദി അറേബ്യ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബംഗ്ലാദേശിലെയും മലേഷ്യയിലെയും അഭയാർഥികൾക്ക് എല്ലാ നിലക്കുമുള്ള സഹായങ്ങളും സേവനങ്ങളും എത്തിക്കാൻ നിരവധി പദ്ധതികളാണ് റിലീഫ് സെൻറർ ഒരുക്കിയിരിക്കുന്നത്.
മലേഷ്യയിലെ അഭയാർഥികളുടെ കുട്ടികൾക്ക് വിദ്യാഭ്യാസ സൗകര്യം കുലാലമ്പൂരിലെ സൗദി സ്കൂളുകളുടെ സഹകരണത്തോടെ ഏർപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
