മാസ്റ്റേഴ്സ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ റോക്സ്റ്റാർസ് ജേതാക്കൾ
text_fieldsമാസ്റ്റേഴ്സ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ജേതാക്കളായ റോക്സ്റ്റാർസിന് ട്രോഫി സമ്മാനിക്കുന്നു
റിയാദ്: ഒരു മാസം നീണ്ടുനിന്ന സതീഷ് മെമ്മോറിയാൽ മാസ്റ്റേഴ്സ് കപ്പ് ക്രക്കറ്റ് ടൂർണമെന്റിൽ റോക്സ്റ്റാർസ് ജേതാക്കളായി. ഇലവൻ ഡക്ക്സ് ടീമിനെ നാലു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് റോക്സ്റ്റാർസ് ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയത്. റിയാദിലെ പ്രമുഖരായ 16 ടീമുകളാണ് മാറ്റുരച്ചത്.
എക്സിറ്റ് 18-ലെ കെ.സി.എ ഗ്രൗണ്ടിൽ നടന്ന ഫൈനൽ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇലവൻ ഡക്ക്സ് 10 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 119 റൺസെടുത്തു. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ റോക്സ്റ്റാർസ് ഒരു ഓവർ ബാക്കി നിൽക്കെ ലക്ഷ്യം കണ്ടു.
റോക്സ്റ്റാർസിന്റെ സാദിഖ് ആണ് ഫൈനലിൽ പ്ലയർ ഓഫ് ദ മാച്ച്. ടൂർണമെന്റിലെ മികച്ച കളിക്കാരനായി അനസ് (ഇലവൻ ഡക്ക്സ്), മികച്ച ബാറ്റർ ബിപിൻ സുരേഷ് (ഇലവൻ ഡക്ക്സ്), മികച്ച ബൗളർ ആക്കിബ് (ഇലവൻ ഡക്ക്സ്), മികച്ച ഫീൽഡർ മൂസ (ഇലവൻ ഡക്ക്സ്), മികച്ച അമ്പയർ ബിനീഷ് (റോക്സ്റ്റാർസ്) എന്നിവരെ തെരഞ്ഞെടുത്തു. എൻ.എം.സി.ഇ ലോജിസ്റ്റിക്സ് എം.ഡി മുഹമ്മദ് ഖാൻ ജേതാക്കൾക്കുള്ള ട്രോഫിയും ക്യാഷ് പ്രൈസും സമ്മാനിച്ചു.
ടൂർണമെന്റിലെ റണേഴ്സ് ആയ ഇലവൻ ഡക്ക്സിനുള്ള ട്രോഫിയും ക്യാഷ് പ്രൈസും മാസ്റ്റേഴ്സ് ക്രിക്കറ്റ് ടീം സ്പോൺസർമാരായ സാനു മാവേലിക്കാരെ, പ്രിൻസ് തോമസ്, മാസ്റ്റേഴ്സ് പി.ആർ.ഒ കെ.ടി. ജോർജ്, ഖലീൽ എന്നിവർ സമ്മാനിച്ചു. മാസ്റ്റേഴ്സ് മാനേജർ ഷാബിൻ ജോർജ്, ടൂർണമെന്റ് കോഓഡിനേറ്റർ അബ്ദുൽകരീം, ചീഫ് അമ്പയർ അമീർ മധുർ, സ്പോൺസറായ സുരേഷ്, മറ്റു അമ്പയർമാരായ ജാക്ക്സൺ, സുധീഷ്, സൈദ് കമൽ, രാഹുൽ എന്നിവർ മറ്റു ട്രോഫികളും സമ്മാനങ്ങളും നൽകി. ചടങ്ങിൽ മാസ്റ്റേഴ്സ് അംഗങ്ങളായ സജാദ്, ഖൈസ്, സജിത്ത്, സുൽത്താൻ, ഇജാസ്, അഖിൽ, അജ്മൽ, ഷാഹിദ്, അർഷാദ്, ജിലിൻ, അമീർ, പ്രമോദ്, അനന്ദു തുടങ്ങിയവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

