റോക്കഴ്സ് ക്രിക്കറ്റ് ടൂർണമെൻറ്: അമിഗോസ് ജേതാക്കൾ
text_fieldsആർ.സി.സി ആനിവേഴ്സറി കപ്പ് ക്രിക്കറ്റ് ടൂർണമെൻറിൽ ചാമ്പ്യന്മാരായ അമിഗോസ്
ദമ്മാം: ആർ.സി.സി ആനിവേഴ്സറി കപ്പ് ക്രിക്കറ്റ് ടൂർണമെൻറിൽ അമിഗോസ് ചാമ്പ്യന്മാരായി. ഫൈനലിൽ ഇഹാൻ അൽ അറേബ്യയെ പരാജയപ്പെടുത്തിയാണ് അമിഗോസ് ജേതാക്കളായത്. ഫൈനലിൽ 11 ബോളിൽ 18 റൺസും നാല് വിക്കറ്റും വീഴ്ത്തിയ അമിഗോസിന്റെ അബ്ഷാദ് മാൻ ഓഫ് ദി മാച്ചായി. ടൂർണമെൻറിലെ മികച്ച ബാറ്ററായി വിവിസ് ഗുക്കയുടെ ആഷിഫും മികച്ച ബൗളറായി അമിഗോസിന്റെ അബ്ഷാദിനെയും വിവിസ് ഗുക്കയുടെ ആഷിഫിനെ മാൻ ഓഫ് ദി സീരീസായും തെരഞ്ഞെടുത്തു. വിജയികൾക്കുള്ള ട്രോഫിയും കാഷ് അവാർഡും ആർ.സി.സി ക്യാപ്റ്റൻ ഷാൻ ഭരണിക്കാവും റണ്ണേഴ്സിനുള്ള ട്രോഫിയും കാഷ് അവാർഡും ആർ.സി.സിയുടെ സജിത്ത് സിറാജും സമ്മാനിച്ചു. ആർ.സി.സി വൈസ് ക്യാപ്റ്റൻ നൗഷാദ്, ബിനിൽ ബോസ്, റാസിഖ്, മിഥുൻ ചക്രവർത്തി, സജ്ജാദ്, മമ്മു, അൻസർ മജീദ്, അൻസർ അലി, ഫൈസൽ, ഇസ്റാർ അഹമ്മദ്, ആസിഫ്, രഞ്ജിത്, ബിജു, മോനി, കാർത്തിക് കിച്ചു എന്നിവർ പങ്കെടുത്തു.

