Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി​യി​ൽ...

സൗ​ദി​യി​ൽ ക​ട​ൽ​ത്തീ​ര​ങ്ങ​ൾ ശു​ചീ​ക​രി​ക്കാ​ൻ ഇ​നി റോ​ബോ​ട്ട്

text_fields
bookmark_border
ബീ​ച്ചു​ക​ൾ ശു​ചീ​ക​രി​ക്കു​ന്ന റോ​ബോ​ട്ട്
cancel
camera_alt

ബീ​ച്ചു​ക​ൾ ശു​ചീ​ക​രി​ക്കു​ന്ന റോ​ബോ​ട്ട്


റി​യാ​ദ്​: സൗ​ദി​യി​ൽ ക​ട​ൽ​ത്തീ​ര​ങ്ങ​ൾ വൃ​ത്തി​യാ​ക്കാ​ൻ ഇ​നി റോ​ബോ​ട്ട്. ബീ​ച്ചു​ക​ളി​ലെ മ​ണ​ൽ മാ​ലി​ന്യ​മി​ല്ലാ​തെ സൂ​ക്ഷി​ക്കാ​ൻ റെ​ഡ്​ സീ ​പ​ദ്ധ​തി​ക്ക്​ കീ​ഴി​ലാ​ണ്​ നൂ​ത​ന റോ​ബോ​ട്ട്​ ഉ​പ​യോ​ഗി​ക്കാ​ൻ തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. ക​ട​ൽ​ത്തീ​ര​ങ്ങ​ളി​ൽ മ​ണ​ൽ മാ​ലി​ന്യം ഒ​ഴി​വാ​ക്കി വൃ​ത്തി​യാ​ക്കാ​ൻ റോ​ബോ​ട്ടി​നെ ഉ​പ​യോ​ഗി​ച്ചു തു​ട​ങ്ങി​യ​താ​യി റെ​ഡ് സീ ​ഇ​ന്‍റ​ർ​നാ​ഷ​ന​ൽ വ്യ​ക്ത​മാ​ക്കി. മ​ണ​ലി​െൻറ രൂ​പ​ഭാ​വം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും പ്ലാ​സ്​​റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും അ​വ​ശി​ഷ്​​ട​ങ്ങ​ളും ശേ​ഖ​രി​ക്കു​ന്ന​തി​നു​മാ​ണ് വൈ​ദ്യു​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇൗ ​അ​ത്യാ​ധു​നി​ക യ​ന്ത്ര​മ​നു​ഷ്യ​നെ രൂ​പ​ക​ൽ​പ്പ​ന ചെ​യ്​​തി​രി​ക്കു​ന്ന​തെ​ന്ന് ക​മ്പ​നി അ​റി​യി​ച്ചു.

ഇ​തി​ന് സൂ​ക്ഷ്​​മ മാ​ലി​ന്യ​ങ്ങ​ൾ വ​രെ തി​രി​ച്ച​റി​യാ​ൻ ക​ഴി​യും. വി​ദൂ​ര സം​വി​ധാ​ന​ത്തി​ൽ നി​യ​ന്ത്രി​ക്കാ​നു​മാ​കും. കൂ​ടാ​തെ പ​രി​സ്ഥി​തി​ക്ക് ഒ​രു ദോ​ഷ​വും വ​രു​ത്താ​തെ സ​മ​ഗ്ര​മാ​യ ക്ലീ​നി​ങ്​ ഫ​ല​ങ്ങ​ൾ ഉ​റ​പ്പ് ന​ൽ​കു​ന്നു​വെ​ന്നും റെ​ഡ്​ സീ ​ക​മ്പ​നി വി​ശ​ദീ​ക​രി​ച്ചു. ഫ​ർ​ണീ​ച്ച​റു​ക​ൾ​ക്കും മ​റ്റ് വ​സ്തു​ക്ക​ൾ​ക്കു​മി​ട​യി​ൽ എ​ളു​പ്പ​ത്തി​ൽ നീ​ങ്ങാ​ൻ അ​നു​വ​ദി​ക്കു​ന്ന റോ​ബോ​ട്ട് വ​ള​രെ ഫ്ലെ​ക്സി​ബി​ൾ ആ​യാ​ണ്​ രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​ട്ടു​ള്ള​ത്. വി​പ​ണി​യി​ൽ സ​മാ​ന​മാ​യ റോ​ബോ​ട്ടു​ക​ൾ​ക്ക് വെ​ല്ലു​വി​ളി​യാ​ണി​ത്.

ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ 3,000 ച​തു​ര​ശ്ര മീ​റ്റ​ർ സ്ഥ​ലം വൃ​ത്തി​യാ​ക്കാ​ൻ ഇ​തി​ന് ക​ഴി​യും. ചെ​ങ്ക​ട​ൽ ടൂ​റി​സം പ്ര​ദേ​ശ​ത്താ​ണ്​ ആ​ദ്യം ഈ ​റോ​ബോ​ട്ട്​ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​വി​ടു​ത്തെ മ​നോ​ഹ​ര​മാ​യ പ്ര​കൃ​തി​ദൃ​ശ്യ​ങ്ങ​ളും ലോ​കോ​ത്ത​ര റി​സോ​ർ​ട്ടു​ക​ളും സം​ര​ക്ഷി​ക്കാ​ൻ ഇ​ത് സ​ഹാ​യി​ക്കും. സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ബീ​ച്ചു​ക​ളു​ടെ സൗ​ന്ദ​ര്യം സം​ര​ക്ഷി​ക്കു​ന്ന​തി​ന്​ റെ​ഡ് സീ ​ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ക​മ്പ​നി ന​ട​ത്തു​ന്ന സു​പ്ര​ധാ​ന നീ​ക്ക​മാ​ണി​ത്. ഇ​വി​ടെ ര​ണ്ട്​ ഹോ​ട്ട​ലു​ക​ൾ ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ്​ തു​റ​ന്ന​ത്. സ​ന്ദ​ർ​ശ​ക​രെ സ്വീ​ക​രി​ച്ചു തു​ട​ങ്ങി​യി​ട്ടു​ണ്ട്​.

റെ​ഡ് സീ ​അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​ർ മു​ത​ൽ വി​മാ​ന​ങ്ങ​ളു​ടെ വ​ര​വും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 2030ൽ ​പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​മ്പോ​ൾ മൊ​ത്തം 8,000 ഹോ​ട്ട​ൽ യൂ​നി​റ്റു​ക​ളു​ള്ള 50 റി​സോ​ർ​ട്ടു​ക​ൾ റെ​ഡ് സീ ​ഡെ​സ്​​റ്റി​നേ​ഷ​നി​ൽ ഉ​ൾ​പ്പെ​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cleaningrobotsbeachessaudi news
News Summary - Robots to clean beaches in Saudi
Next Story