Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹ​റ​മി​ൽ...

ഹ​റ​മി​ൽ സേ​വ​ന​ത്തി​ന്​ റോ​ബോ​ട്ടു​ക​ൾ

text_fields
bookmark_border
ഹ​റ​മി​ൽ സേ​വ​ന​ത്തി​ന്​ റോ​ബോ​ട്ടു​ക​ൾ
cancel
Listen to this Article

ജി​ദ്ദ: ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ്​ സീ​സ​ണി​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക്​ സേ​വ​നം ന​ൽ​കു​ന്ന​തി​നാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ര​വ​ധി പു​തി​യ സ്​​മാ​ർ​ട്ട്​ റോ​ബോ​ട്ടു​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന്​ ഇ​രു​ഹ​റം കാ​ര്യാ​ല​യ മേ​ധാ​വി ഡോ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​സു​ദൈ​സ്​ പ​റ​ഞ്ഞു.

'തീ​ർ​ഥാ​ട​ക​ർ​ക്കു​ള്ള സേ​വ​നം ഞ​ങ്ങ​ൾ​ക്ക്​ അ​ഭി​മാ​ന​മാ​ണ്​' എ​ന്ന 10ാമ​ത്​ കാ​മ്പ​യി​ൻ ഉ​ദ്​​ഘാ​ട​ന​വേ​ള​യി​ലാ​ണ്​ അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ഇ​രു​ഹ​റം കാ​ര്യാ​ല​യം ഹ​ജ്ജ്​ പ്ര​വ​ർ​ത്ത​ന​പ​ദ്ധ​തി അ​ടു​ത്ത ഞാ​യ​റാ​ഴ്​​ച ആ​രം​ഭി​ക്കും. മി​ക​ച്ച സേ​വ​ന​ങ്ങ​ളോ​ടൊ​പ്പം സ്​​മാ​ർ​ട്ട്​ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള​താ​ണ്​ ഇ​ത്ത​വ​ണ​ത്തെ പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി. സേ​വ​ന​സം​വി​ധാ​ന​ങ്ങ​ൾ ന​വീ​ക​രി​ക്കു​ന്ന​തി​നും ആ​ധു​നി​ക പ്രോ​ഗ്രാ​മു​ക​ളും സാ​​ങ്കേ​തി​ക​വി​ദ്യ​ക​ളും വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ന്ന​തി​ലും ശ്ര​ദ്ധി​ക്കും.

ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക​രെ സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. തീ​ർ​ഥാ​ട​ന സേ​വ​ന​രം​ഗ​ത്തെ വി​ജ​യം നി​ല​നി​ർ​ത്താ​നും ഗു​ണ​പ​ര​മാ​യ കു​തി​ച്ചു​ചാ​ട്ടം കൈ​വ​രി​ക്കാ​നും വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച്​ സേ​വ​ന​സം​വി​ധാ​ന​ങ്ങ​ൾ സം​യോ​ജി​പ്പി​ക്കേ​ണ്ട​തി​​ന്റെ ആ​വ​​ശ്യ​ക​ത ഇ​രു​ഹ​റം കാ​ര്യാ​ല​യ മേ​ധാ​വി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Robotsharem
News Summary - Robots for service in the harem
Next Story