ഹാജിമാരുടെ ആരോഗ്യ സേവനത്തിന് യന്ത്രമനുഷ്യനും
text_fieldsജിദ്ദ: ഹജ്ജ് സീസണിൽ ആരോഗ്യ സേവനത്തിന് യന്ത്രമനുഷ്യനും. മിനയിലെ ആശുപത്രികളിലും മെഡിക്കൽ സെൻററുകളിലും മൊബൈൽ മെഡിക്കൽ സംഘത്തിലുമുള്ള ഡോക്ടർമാർക്കിടയിൽ ആരോഗ്യ സംബന്ധമായ കൺസൽേട്ടഷനാണ് റോബോട്ട് ഒരുക്കിയിരിക്കുന്നത്.
ആദ്യമായാണ് ഹജ്ജ് വേളയിൽ ഇങ്ങനെയൊരു ഉപകരണം ഉപയോഗപ്പെടുത്തുന്നത്. രാജ്യത്തെ ഏത് മേഖലയിലെ മെഡിക്കൽ വിദഗ്ധരുമായ ആശയവിനിമയം നടത്താനും മിനയിലെ ഏത് ആശുപത്രിയുമായി ബന്ധപ്പെടാനും വേഗത്തിൽ വിവരം കൈമാറാനും സാധിക്കുന്നതാണ് പുതിയ സാേങ്കതിക വിദ്യ.
മാശാഇർ, ജിദ്ദ, റിയാദ് എന്നിവിടങ്ങളിലെ ഡോക്ടർമാർക്ക് ഇത് ഉപയോഗിക്കുന്നതിനുള്ള പരിശീലനം നൽകിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന് കീഴിലെ ഇലക്ട്രോണിക് വിഭാഗത്തിനു കീഴിലെ സംഘം സംവിധാനം മുഴുസമയം നിരീക്ഷിച്ചു കൊണ്ടിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
