ഖമീസില്‍ കവര്‍ച്ചചെയ്യപ്പെട്ട മലയാളിയുടെ കാര്‍ കത്തിയ നിലയില്‍ കണ്ടെത്തി
text_fieldsഖമീസ്മുശൈത്ത്: കൊല്ലം സ്വദേശി നിഖിലിെൻറ കവര്‍ച്ച ചെയ്യപ്പെട്ട കാര്‍ കത്തിയ നിലയില്‍ കണ്ടെത്തി. കവര്‍ച്ചക്ക് രണ്ടു ദിവസത്തിനു ശേഷം നമ്പർ മാറ്റി വണ്ടി ഖമീസ് ടൗണില്‍ ഒാടുന്നത് കണ്ട നിഖില്‍ പിടികൂടാന്‍ ശ്രമിച്ചെങ്കിലും വാഹനവുമായി മോഷ്ടാക്കൾ കടന്നുകളഞ്ഞിരുന്നു. തിങ്കളാഴ്ച ഖമീസ്മുശൈത്തിന് 20 കിലോമീറ്റർ അകലെയുള്ള ലസ്മയിലെ പൊലീസ് സ്റ്റേഷനില്‍ നിന്നും വാഹനം കണ്ടെത്തിയെന്ന് പറഞ്ഞ് അഖിലിന് ഫോണ്‍ വന്നു. അവിടെ ചെന്നപ്പോള്‍ പെട്രോളും ഓയിലും ഒഴിച്ച് കത്തിക്കപ്പെട്ട നിലയിലാണ് വാഹനം കണ്ടത്.
വണ്ടിക്കകത്ത് പെട്രോള്‍ ഒഴിച്ച് വാഹനം സ്റ്റാർട്ടാക്കി നിർത്തി ഹീറ്ററും ഓണ്‍ ചെയ്ത ശേഷമാകും കത്തിച്ചതെന്ന് അനുമാനിക്കുന്നതായി പൊലീസ് ഉദേൃാഗസ്ഥര്‍ പറഞ്ഞു. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് മാത്രമുള്ള കത്തിയ വാഹനത്തിന് ചെറിയ തുക മാത്രമേ ലഭിക്കുകയുള്ളു എന്ന ദുഃഖത്തിലാണ് നിഖില്‍.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
