Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാമ്പുവിൽ മലയാളിയുടെ...

യാമ്പുവിൽ മലയാളിയുടെ വാഹനത്തിൽ മോഷണം

text_fields
bookmark_border
യാമ്പുവിൽ മലയാളിയുടെ വാഹനത്തിൽ മോഷണം
cancel

യാ​മ്പു: ജ​ല​വി​ത​ര​ണ വാ​ഹ​ന​ത്തി​ൽ​നി​ന്ന് മ​ല​യാ​ളി ഡ്രൈ​വ​റു​ടെ പ​ണ​വും ഇ​ഖാ​മ​യും വാ​ഹ​ന​ത്തി​​െൻറ ഇ​സ്തി​മാ​റ​യും ഇ​ൻ​ഷു​റ​ൻ​സ് കാ​ർ​ഡും അ​ട​ങ്ങി​യ പ​ഴ്‌​സ് ന​ഷ്​​ട​പ്പെ​ട്ടു. മ​ല​പ്പു​റം ജി​ല്ല​യി​ലെ കൊ​ടി​ഞ്ഞി സ്വ​ദേ​ശി​യാ​യ എ​ലി​മ്പാ​ട്ടി​ൽ മു​ഹ​മ്മ​ദ് മു​സ്ത​ഫ​യു​ടെ പ​ഴ്‌​സാ​ണ് ബു​ധ​നാ​ഴ്ച രാ​വി​ലെ ജ​ല വി​ത​ര​ണം ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ വാ​ഹ​ന​ത്തി​ൽ​നി​ന്ന് ന​ഷ്​​ട​പ്പെ​ട്ട​ത്. വെ​ള്ള​ത്തി​​െൻറ ബോ​ട്ടി​ലു​ക​ൾ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് ഫ്ലാ​റ്റു​ക​ളി​ലും റൂ​മു​ക​ളി​ലും എ​ത്തി​ച്ചു​കൊ​ടു​ക്കാ​ൻ വാ​ഹ​നം കെ​ട്ടി​ട​ങ്ങ​ളു​ടെ അ​ടു​ത്തു​നി​ർ​ത്തി തി​രി​ച്ചു​വ​രാ​റു​ള്ള മു​സ്ത​ഫ​ക്ക് രേ​ഖ​ക​ൾ അ​ട​ങ്ങു​ന്ന പ​ഴ്‌​സ് ന​ഷ്​​ട​പ്പെ​ട്ട അ​നു​ഭ​വം ഏ​റെ പ്ര​യാ​സം സൃ​ഷ്​​ടി​ച്ചി​ട്ടു​ണ്ട്.

പ​ഴ്‌​സി​ലു​ള്ള ആ​യി​ര​ത്തോ​ളം റി​യാ​ൽ ന​ഷ്​​ട​പ്പെ​ട്ടാ​ലും കു​ഴ​പ്പ​മി​ല്ലെ​ന്നും ത​​െൻറ ഇ​ഖാ​മ​യും ലൈ​സ​ൻ​സ് കാ​ർ​ഡും മ​റ്റു രേ​ഖ​ക​ളും ല​ഭ്യ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണു​ള്ള​തെ​ന്നും മു​സ്ത​ഫ പ​റ​ഞ്ഞു. സ്പോ​ൺ​സ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് യാ​മ്പു പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ മു​സ്ത​ഫ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ന​ഷ്​​ട​പ്പെ​ട്ട രേ​ഖ​ക​ൾ ആ​രു​ടെ​യെ​ങ്കി​ലും ശ്ര​ദ്ധ​യി​ൽ പെ​ട്ടാ​ൽ 050 178 4275 ൽ ​വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

Show Full Article
TAGS:roberry saudi gulf news 
Next Story