ജിദ്ദയില്‍ മലയാളി വാഹനങ്ങള്‍ കേന്ദ്രീകരിച്ച് കവർച്ച
text_fieldsജിദ്ദ: മലയാളി വാഹനങ്ങള്‍ കേന്ദ്രീകരിച്ച് വ്യാപക കവർച്ച. വാണിജ്യകേന്ദ്രമായ ഷറഫിയ യിൽ 32 വാഹനങ്ങളിലാണ് മോഷണം നടന്നത്. എൻജിന് കണ്ട്രോള് കമ്പ്യൂട്ടറുകളാണ് മോഷണ ം പോയത്. 2004 മുതല്‍ 2013 വരെയുള്ള മോഡലുകളിലെ ടൊയോട്ട ഹയസ് ചരക്കുവാനുകളുടെ ഉപകരണങ്ങ ളാണ് കവർന്നത്. വാഹനത്തെ നിയന്ത്രിക്കുന്ന ഈ ഉപകരണം ഡ്രൈവർ കാബിനിലെ വലത്തെ സീറ്റി നടിയിലാണ് ഘടിപ്പിച്ചിട്ടുള്ളത്. ഇതില്ലാതെ വാഹനം സ്റ്റാര്‍ട്ടാകില്ല.
മോഡലുകൾക്ക് അനുസരിച്ച് 2,000 മുതൽ 4,000 റിയാൽ വരെ വില വരുന്ന ഉപകണമാണിത്. ഷറഫിയയിലെ വിവിധ സ്ഥലങ്ങളിൽ രാത്രി പാർക്ക് ചെയ്തിട്ടിരുന്ന വാഹനങ്ങളിൽ ശനിയാഴ്ച പുലർച്ചെയാണ് വ്യാപക മോഷണം നടന്നത്. മലയാളികളുടെ സെയിൽസ് വാഹനങ്ങളാണ് മോഷണം നടന്നവയിൽ ഭൂരിഭാഗം.
രാവിലെ വാഹനമെടുക്കാന്‍ എത്തിയപ്പോഴാണ് മോഷണവിവരം ഡ്രൈവർമാരും മറ്റുള്ളവരും അറിയുന്നത്. സൈഡിലുള്ള ചില്ലുകൾ പൊട്ടിച്ചായിരുന്നു മോഷണം.
യൂനിറ്റ് ഇരുമ്പുകൊണ്ട് ലോക്ക് ചെയ്തവരുടെ വാഹനത്തിലെ ചില്ലു തകര്‍ത്തെങ്കിലും ഉപകരണം എടുക്കാന്‍ മോഷ്ടാക്കള്‍ക്ക് സാധിച്ചിട്ടില്ല. വാഹന ഉടമകൾ വിവരമറിയിച്ചെത്തിയ പൊലീസും വിരലടയാള വിദഗ്ധരും തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. പാസ്പോര്‍ട്ട് രേഖകള്‍ പരിശോധിച്ചാല്‍ വിരലടയാളം ആരുടേതെന്ന് കണ്ടെത്താനാകും. മോഷ്ടാക്കള്‍ മുഖം മൂടിയണിഞ്ഞാണ് എത്തിയതെന്ന് സമീപ പ്രദേശങ്ങളിലെ കെട്ടിടങ്ങളിലും ഷോപ്പുകളിലും ഘടിപ്പിച്ചിട്ടുള്ള സി.സി ടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്.
ഒരു വലിയ സംഘംതന്നെ ഇത്തരം മോഷണങ്ങൾക്കു പിന്നിൽ ഉണ്ടെന്നാണ് സംശയിക്കുന്നത്. പുതിയ മോഡൽ വാഹനങ്ങളിൽ ഈ ഉപകരണം സ്ഥാനം മാറിയാണിരിക്കുന്നെന്നതിനാൽ മോഷ്ടാക്കൾക്ക് പ്രിയം പഴയ വാഹനങ്ങളോടാണ്. ജിദ്ദയിലെ മറ്റു പ്രദേശങ്ങളിലും സമാന രീതിയിലെ മോഷണങ്ങൾ നേരത്തേ നടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
