ബത്ഹയിൽ മലയാളിയെ കവർച്ചക്കാർ ആക്രമിച്ചു
text_fieldsറിയാദ്: ബത്ഹയിൽ മലയാളി കവർച്ചക്കാരുടെ ആക്രമണത്തിന് ഇരയായി. വാൾ കൊണ്ടുള്ള വെേട്ടറ്റു തലയുടെ നെറുകെയിൽ ആ ഴത്തിലുള്ള മുറിവേറ്റു. എറണാകുളം കാഞ്ഞിരമറ്റം സ്വദേശി മുഹമ്മദലിയാണ് ശനിയാഴ്ച പുലർച്ചെ ശാര റെയിലിൽ രണ്ടംഗ സം ഘത്തിെൻറ ക്രൂ ആക്രമണത്തിന് ഇരയായത്. അമീറ നൂറ ബിൻത് അബ്ദുറഹ്മാൻ യൂനിവേഴ്സിറ്റിയിൽ ഡ്രൈവറായ മുഹമ്മദല ി വെള്ളിയാഴ്ച വൈകുന്നേരത്തെ ഡ്യൂട്ടി കഴിഞ്ഞ് പുലർച്ചെ ഒന്നോടെ ശാര റെയിലിലെ താമസസ്ഥലത്തിന് സമീപം വാഹനം നിറുത്താനൊരുങ്ങുേമ്പാഴാണ് കവർച്ചക്കാരുടെ കൈയ്യിലകപ്പെട്ടത്. ടൊയോട്ട ഹയാസ് വാനിെൻറ വിൻഡോ ഗ്ലാസ് ഉയർത്താതിരുന്നത് വിനയായി. വാഹനം ഒതുക്കിനിറുത്തിനിടയിൽ മോഷ്ടാക്കളെത്തി രണ്ട് വശങ്ങളിലൂടെ വളയുകയായിരുന്നു. ഡ്രൈവർ സൈഡിലെ വിൻഡോയിലൂടെ വലിയ വാൾ നീട്ടി കഴുത്തിൽ ചേർത്തുവെച്ചിട്ട് ഇറങ്ങാൻ ആവശ്യപ്പെട്ടു. ഇൗ സമയം മറുഭാഗത്തൂടെ മറ്റേയാൾ അകത്തുകയറി അടിക്കാനും ഇടിക്കാനും തുടങ്ങി. വലിച്ച് പുറത്തിട്ട ശേഷം ക്രൂരമായ മർദ്ദനം തുടർന്നു.
പണം ആവശ്യപ്പെട്ടായിരുന്നു അക്രമം. പണമില്ലെന്ന് പറഞ്ഞപ്പോൾ വാൾ കൊണ്ട് തലയിൽ ആഞ്ഞുവെട്ടി. വെേട്ടറ്റ് നെറ്റിയുടെ നേരെ മുകളിൽ വലിയ മുറിവുണ്ടായി. ചോരയിൽ കുളിച്ച് മുഹമ്മദലി നിലവിളിക്കുന്നതിനിടെ മോഷ്ടാക്കൾ വാഹനം തട്ടിയെടുത്ത് ഒാടിച്ചുപോയി. എൻജിൻ ഒാഫാക്കിയിരുന്നില്ല. ഇഖാമ, എ.ടി.എം കാർഡുകൾ, നാലായിരം റിയാലിെൻറ പെട്രോൾ കാർഡ്, ഡ്രൈവിങ് ലൈസൻസ് എന്നിവയടങ്ങിയ പഴ്സും മൊബൈൽ ഫോണും വണ്ടിക്കകത്തായിരുന്നു. പിന്നീട് അടുത്ത ഗല്ലിയിൽ ഉപേക്ഷിച്ച നിലയിൽ വാൻ കണ്ടെത്തിയപ്പോൾ അതിൽ ഇഖാമയും ഡ്രൈവിങ് ലൈസൻസും മാത്രമേയുണ്ടായിരുന്നുള്ളൂ. പുലർച്ചെ ഒരു മണിയായതിനാൽ മുഹമ്മദലി നിലവിളിച്ചെങ്കിലും ആരും കേട്ട് ഉണർന്നുവന്നില്ല. എന്തുചെയ്യണമെന്നറിയാതെ ചോരയിൽ കുളിച്ച് ശാര റെയിലിൽ നിൽക്കുേമ്പാൾ അതിലൂടെ വന്ന പാകിസ്താനി ടാക്സി കാർ നിറുത്തി കയറ്റി താമസസ്ഥലത്ത് എത്തിക്കുകയായിരുന്നു. വിളിച്ച് പറഞ്ഞയുടൻ പൊലീസ് എത്തി. ആംബലുൻസും വരുത്തി. ശുമൈസി ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയും നൽകി. തലയിലെ മുറിവിൽ ആറ് തുന്നലാണിട്ടത്. രാവിലെ ആറ് മണിവരെ അവിടെ കിടത്തുകയും ചെയ്തു.
പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യൂനിവേഴ്സിറ്റിയിൽ വൈകീട്ട് നാല് മുതൽ അർദ്ധരാത്രി 12 വരെയാണ് മുഹമ്മദാലിയുടെ ജോലി സമയം. എൻജിനീയർമാരെ ജോലിക്കെത്തിക്കലാണ് ജോലി. അതുകഴിഞ്ഞ് മടങ്ങുേമ്പാൾ എല്ലാ ദിവസവും പുലർച്ചെ ഒരു മണിയാവും. വിൻഡോ ഗ്ലാസ് ഉയർത്താതിരുന്നതാണ് അബദ്ധമായതെന്ന് മുഹമ്മദലി പറയുന്നു. 68 കാരനായ ഇദ്ദേഹം സൗദിയിൽ 44 വർഷമായി. വാൾത്തലയിൽ കഴുത്തുവെച്ചിരിക്കേണ്ടിവന്ന ആ നിമിഷങ്ങളോർത്ത് ഇപ്പോഴും നടുങ്ങുകയാണെന്നും ഉറങ്ങാനാവുമോ എന്ന് സംശയമാണെന്നും അദ്ദേഹം പറയുന്നു. അത്രയേറെ ഭയന്നുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
