കത്തികാട്ടി കവർച്ച: പ്രതികൾ പിടിയിൽ
text_fieldsദമ്മാം: ദമ്മാം നഗരത്തിൽ കത്തിവീശി ബഖാല ജീവനക്കാരനെ പരിക്കേൽപിച്ച് പണം കവർന്ന കേസിൽ പ്രതികൾ പിടിയിലായി. കടയിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വിയിൽ പതിഞ്ഞ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് അന്വേഷണ സംഘം ദിവസങ്ങൾക്കകം പ്രതികളെ പിടികൂടിയത്. തെളിവെടുപ്പിനായി ആക്രമണത്തിനിരയായ മലയാളി ബഖാല ജീവനക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥർ ബന്ധപ്പെട്ടിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കണ്ണൂർ, മയ്യിൽ സ്വദേശി മൂസക്കുട്ടി കവർച്ച സംഘത്തിെൻറ ആക്രമണത്തിനിരയായത്.
ദമ്മാം നഗരത്തിൽ അൽഅദാമ ഏരിയയിലാണ് കേസിനാസ്പദമായ സംഭവം. ബഖാലയിൽ കയറി പണം സൂക്ഷിച്ച കൗണ്ടറിലേക്ക് അതിക്രമിച്ച് കയറുകയും കത്തിവീശി പണം അപഹരിച്ച് പുറത്തേക്കോടി വാഹനത്തിൽ രക്ഷപ്പെടുകയായിരുന്നു. രണ്ടിലേറെ പേരാണ് കവർച്ച സംഘത്തിലുണ്ടായിരുന്നത്. ആക്രമണത്തിൽ കത്തി തട്ടി കഴുത്തിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ മൂസക്കുട്ടിയെ റെഡ് ക്രസൻറിെൻറ സഹായത്തോടെ ആംബുലൻസിലാണ് അന്ന് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയത്.
അതേ ദിവസം തന്നെ, മണിക്കൂറുകളുടെ വ്യത്യാസത്തിൽ ദമ്മാം നഗരത്തിലെ ഹയ്യ് ഇത്തിസാലാത്ത് ഏരിയയിൽ സമാന രീതിയിൽ നടന്ന കവർച്ചക്ക് പിന്നിലും ഇതേ സംഘം തന്നെയാണെന്നാണ് വ്യക്തമാവുന്നത്. ഇതേ സംഭവത്തിലും കവർച്ചാ ശ്രമത്തിനിടെ മറ്റൊരു മലയാളിക്ക് സാരമായി പരിക്കേറ്റിരുന്നു. ഇദ്ദേഹവും തെളിവുകൾ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറി. ആക്രമണത്തിെൻറ ആഘാതത്തിൽ നിന്ന് മുക്തമാവുന്നതിന് മുേമ്പ പ്രതികൾ പിടിയിലായതിെൻറ ആശ്വാസത്തിലാണ് ബഖാല ജീവനക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
