കത്തികാട്ടി കവർച്ച: മലയാളിയായ ബഖാല ജീവനക്കാരന് പരിക്ക്
text_fieldsദമ്മാം: ദമ്മാം നഗരത്തിൽ കത്തികാട്ടി ഭീഷണിപ്പെടുത്തി ബഖാല ജീവനക്കാരനെ പരിക്കേൽപിച്ച് പണം കവർന്നു. കണ്ണൂർ, മയ്യിൽ സ്വദേശി മൂസക്കുട്ടിയാണ് കവർച്ചാ സംഘത്തിെൻറ ആക്രമണത്തിനിരയായത്. ബഖാലയിലെ പണം കൊള്ളയടിക്കുകയും ചെയ്തു. ദമ്മാം നഗരത്തിൽ അൽഅദാമ ഏരിയയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
രാത്രി 11.30 ഒാടെയാണ് അറബ് വംശജനെന്ന് തോന്നിക്കുന്ന യുവാവ് കത്തിയുമായി കടയിലെത്തിയത്. കടയിൽ ഒാടിക്കയറിയ യുവാവ് പണം ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
പെെട്ടന്ന്, പണം സൂക്ഷിച്ച കൗണ്ടറിലേക്ക് കയറിവരുകയും കത്തിവീശുകയുമായിരുന്നു. കത്തി തട്ടി കഴുത്തിൽ പരിക്കേറ്റു. ഉടൻ തന്നെ പണം കവരുകയും പുറത്തേക്ക് ഒാടുകയും ചെയ്തു. പുറത്ത് നിർത്തിയിട്ട സുനാത്ത കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന സഹായിയടക്കം രണ്ടിൽ കൂടുതൽ പേർ കവർച്ചാ സംഘത്തിൽ ഉള്ളതായാണ് നിഗമനം. മുഖം മറച്ചെത്തിയ കവർച്ചാ സംഘമുൾപ്പെടെ കവർച്ചയുടെ ദൃശ്യങ്ങൾ കടയിലെ സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്.
പരിക്കേറ്റ മൂസക്കുട്ടിയെ റെഡ്ക്രസിൻറിെൻറ സഹായത്തോടെ ആംബുലൻസിലാണ് ആശുപത്രിയിലെത്തിച്ചത്. കഴുത്തിെൻറ വലതു ഭാഗത്തേറ്റ മുറിവിന് ഏതാനും തുന്നലുകളുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
അതേ ദിവസം തന്നെ, മണിക്കൂറുകളുടെ വ്യത്യാസത്തിൽ ദമ്മാം നഗരത്തിലെ ഹയ്യ് ഇത്തിസാലാത്ത് ഏരിയയിൽ സമാന രീതിയിൽ കവർച്ചാ നടന്നതായാണ് വിവരം. പ്രസ്തുത സംഭവത്തിൽ കവർച്ചാ ശ്രമത്തിനിടെ മറ്റൊരു മലയാളിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇതേ സംഘം തന്നെയാണ് കൃത്യത്തിന് പിന്നിലെന്നാണ് സംശയം. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ കവർച്ചാ സംഘത്തെ കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
