പിടിച്ചുപറിക്കാരുടെ അക്രമം: മലയാളി നഴ്സ് പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ
text_fieldsറിയാദ്: പിടിച്ചുപറിക്കാരുടെ ആക്രമണത്തിൽ തലയ്ക്ക് പരിക്കേറ്റ് മലയാളി നഴ്സ് ഗുരുതരാവസ്ഥയിൽ. ആലപ്പുഴ സ്വദേശി റോജിയുടെ ഭാര്യയും റിയാദ് ശുമൈസി കിങ് സഉൗദ് ആശുപത്രി സ്റ്റാഫ് നഴ്സുമായ റോസമ്മ എന്ന ടെജിയാണ് (47) ഇതേ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത്. വ്യാഴാഴ്ച വൈകീട്ടാണ് ശുമൈസിയിൽ ആശുപത്രിക്ക് സമീപം നിരത്തിൽ വെച്ച് ടെജിക്ക് നേരെ ആക്രമണമുണ്ടായത്. വൈകീട്ട് 6.15ഒാടെ ജോലി കഴിഞ്ഞു താമസസ്ഥലത്തേക്ക് നടന്നുപോകുേമ്പാൾ പിന്നാലെ എത്തിയ രണ്ടംഗ കവർച്ച സംഘം അക്രമിക്കുകയായിരുന്നു. വീട്ടിലേക്കുള്ള കോൺക്രീറ്റ് പടിക്കെട്ടുകൾ കയറുേമ്പാൾ അക്രമികൾ ബാഗിൽ പിടിച്ചുവലിച്ചു. ഞെട്ടിത്തിരിഞ്ഞ ടെജി ബാഗിെൻറ പിടിവിടാതായതോടെ അക്രമികൾ ബലമായി പിടിച്ചുവലിച്ചിടുകയായിരുന്നു. നിലതെറ്റി വീണ് പടിക്കെട്ടിലൂടെ താഴേക്കുരുണ്ട അവരുടെ തല കോൺക്രീറ്റ് തറയിലിടിച്ച് ഗുരുതരമായ പരിക്കേറ്റു. ബോധമറ്റ് കിടന്ന ടെജിയെ വിവരമറിഞ്ഞ് ഒാടിയെത്തിയ റോജിയുടെ സഹോദരനും മറ്റും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. തലയുടെ പിൻഭാഗത്ത് ഗുരുതര പരിക്കാണേറ്റത്. അന്ന് രാത്രിയിൽ തലയോട്ടിയുടെ ഒരു ഭാഗം നീക്കി അടിയന്തര ശസ്ത്രക്രിയ നടത്തി. ശനിയാഴ്ച വൈകീേട്ടാടെ െവൻറിലേറ്ററിൽ നിന്ന് പുറത്തെടുത്തു. എന്നാലും അപകടനില തരണം ചെയ്തിട്ടില്ല. ബത് ഹയിലെ ജിമാർട്ട് ഡിപ്പാർട്ട്മെൻറ് സ്റ്റോറിൽ ജീവനക്കാരനാണ് റോജി. സാമൂഹിക പ്രവർത്തകൻ റാഫി പാങ്ങോടിെൻറ സഹായത്തോടെ ദീറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും ഭാര്യക്ക് നേരെയുണ്ടായ ആക്രമണം ഇനി ഒരാൾക്കും നേരെയുണ്ടാകാതിരിക്കാനുള്ള നടപടിയും സുരക്ഷിതത്വവും ആവശ്യപ്പെട്ട് എംബസി ഉൾപ്പെടെയുള്ള അധികൃതരെ സമീപിക്കുമെന്നും റോജി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. 20 വർഷമായി റിയാദിലുള്ള റോസമ്മ ശുമൈസി ആശുപത്രിയിലെ പീഡിയാട്രിക് വാർഡിൽ സ്റ്റാഫ് നഴ്സാണ്. ഏക മകൻ രോഹിത് നാട്ടിൽ വിദ്യാർഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.