Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഖഫ്​ജി ഹൈവേ നവീകരണ...

ഖഫ്​ജി ഹൈവേ നവീകരണ പദ്ധതി പൂർത്തിയായി

text_fields
bookmark_border
ഖഫ്​ജി ഹൈവേ നവീകരണ പദ്ധതി പൂർത്തിയായി
cancel
ദമ്മാം: കിഴക്കൻ സൗദിയിലെ ഖഫ്​ജിയിൽ അതിവേഗ പാത നവീകരണ പദ്ധതി പൂർത്തിയായി. ഹൈവേ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തതായി കിഴക്കൻ പ്രവിശ്യ ഗതാഗത മന്ത്രാലയം അറിയിച്ചു. മാസങ്ങളായി പുരോഗമിക്കുന്ന പദ്ധിക്ക്​ ​ 75 ദശലക്ഷം റിയാലാണ്​  ചെലവ്​ ​. ഖഫ്​ജിയുടെ കിഴക്ക്​^ പടിഞ്ഞാറ്​ ഭാഗങ്ങളിലേക്കും ഖഫ്​ജിയുടെ വിവിധ ഭാഗങ്ങളിലേക്കും ബന്ധിപ്പിക്കുന്ന അതിവേഗ പാത തുറന്ന​ത്​ പൊതുജനങ്ങൾക്ക്​ ഏറെ ആശ്വാസകരമാണ്​. രണ്ട്​ കിലോമീറ്ററോളം നീളത്തിൽ ദമ്മാം^ കുവൈത്ത്​ ​അതിവേഗ പാതയുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ്​ പാതയുടെ പ്രധാന വികസനം നടന്നതെന്ന്​ കിഴക്കൻ പ്രവിശ്യ ഗതാഗത മന്ത്രാലയം ഡയറക്​ടർ ജനറൽ അഹ്​മദ്​ അൽഗാമിദി അറിയിച്ചു. പണി പൂർത്തിയാവുന്നതിനിടെ ഭാഗികമായി റോഡ്​ തുറന്നിരുന്നതായി അദ്ദേഹം പറഞ്ഞു. പാത തുറക്കുന്നതോടെ ആ ഭാഗത്തുണ്ടായിരുന്ന ഗതാഗതക്കുരുക്കിന്​ ശമനമാവുമെന്നാണ്​ വിലയിരുത്തൽ. അതേ സമയം, ദമ്മാം^കുവൈത്ത്​ ഹൈവേയുമായി ബന്ധിപ്പിക്കുന്നതിലൂടെ ദൂരം ഗണ്യമായി കുറയും. 691 മില്യൺ റിയാൽ ചെലവ്​ പ്രതീക്ഷിക്കുന്ന അൽനാരിയ്യ-^ ഹഫറുൽ ബാത്വിൻ പദ്ധതിയും 96 ദശലക്ഷം റിയാൽ ചെലവ്​ വരുന്ന കിങ്​ സഉൗദ്​ പാതയിലെ ദമ്മാം^അൽഖോബാർ കോസ്​റ്റൽ പാതയുമാണ്​ കിഴക്കൻ പ്രവിശ്യയിൽ ഇനി വരാനിരിക്കുന്ന വൻകിട​ പദ്ധതികൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsroadsmalayalam news
News Summary - roads-saudi-gulf news
Next Story