‘റോഡ്സ് ഒാഫ് അറേബ്യ’ പ്രദർശനം ജപ്പാനിൽ
text_fieldsജിദ്ദ: സൗദി അറേബ്യയുടെ പുരാവസ്തു പൈതൃകത്തിെൻറ നേർക്കാഴ്ചയൊരുക്കി ‘റോഡ്സ് ഒാഫ് അറേബ്യ’ പ്രദർശനം ജപ്പാനിൽ ആരംഭിച്ചു.
ടോക്യോ നാഷനൽ മ്യൂസിയത്തിലാണ് പ്രദർശനം നടക്കുന്നത്. നവംബർ, ഡിസംബർ മാസങ്ങളിൽ 50 ദിവസം റിയാദ് നാഷനൽ മ്യൂസിയത്തിൽ അരങ്ങേറിയ സഞ്ചരിക്കുന്ന പ്രദർശനത്തിെൻറ പുതിയ താവളമാണ് ജപ്പാൻ.
400 ലേറെ അമൂല്യ പുരാവസ്തുക്കൾ ജപ്പാനിലെത്തിച്ചിട്ടുണ്ട്. 10 ലക്ഷം വർഷം പഴക്കമുള്ള ഏഷ്യയിലെ ഏറ്റവും പഴയ ശിലായുധം, 5000 വർഷം മുമ്പുള്ള മരുഭൂമിയിലെ ശിലാസ്തംഭം, കഅബയുടെ 17ാം നൂറ്റാണ്ടിലെ വാതിൽ, അബ്ദുൽ അസീസ് രാജാവിെൻറ സ്വകാര്യവസ്തുക്കൾ എന്നിവയാണ് പ്രധാന ആകർഷണം. സൗദിയുടെ നാഷനൽ അതോറിറ്റി ഫോർ ടൂറിസം ആൻഡ് നാഷനൽ ഹെറിറ്റേജിെൻറ കാർമികത്വത്തിലുള്ള പ്രദർശനത്തിെൻറ സ്പോൺസർമാർ സൗദി അരാംകോയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
