Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റോഡ് അറ്റകുറ്റപ്പണി പരിശോധിച്ചു
text_fieldsbookmark_border
സൗദി ഗതാഗത മന്ത്രി എൻജി. സ്വാലിഹ് ബിൻ നാസിർ അൽജാസിർ റിയാദ്-ത്വാഇഫ് റോഡിലെ അറ്റകുറ്റപ്പണികൾ പരിശോധിക്കുന്നു
ത്വാഇഫ്: റിയാദിനും ത്വാഇഫിനുമിടയിൽ റോഡിലെ അറ്റകുറ്റപ്പണി സൗദി ഗതാഗത മന്ത്രി എൻജി. സ്വാലിഹ് ബിൻ നാസിർ അൽജാസിർ പരിശോധിച്ചു. ജോലികൾ നടക്കുന്നത് ഉയർന്ന നിലവാരത്തിലാണോയെന്ന് മന്ത്രി ഉറപ്പുവരുത്തി. ഗതാഗത രംഗത്തെ മുഴുവൻ നിർമാണ ജോലികളുടെയും പുരോഗതി വിലയിരുത്തുന്ന ഫീൽഡ് സന്ദർശനങ്ങളുടെ ഭാഗമായാണ് ഗതാഗത മന്ത്രിയുടെ പരിശോധന. അതോടൊപ്പം റോഡുകളുടെ സുരക്ഷയും ഗുണനിലവാരവും മെച്ചപ്പെടുത്തുകയും സമയബന്ധിതമായി പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുകയുമാണ്. റോഡ് കാര്യ ഗതാഗത സഹമന്ത്രി എൻജി. ബദർ ബിൻ അബ്ദുല്ല അൽദുലാമി മന്ത്രിയെ അനുഗമിച്ചിരുന്നു.
Next Story

