കിഴക്കൻ പ്രവിശ്യയിൽ കനത്ത മൂടൽമഞ്ഞ്: വ്യോമ, റോഡ് ഗതാഗതം തടസ്സപ്പെട്ടു
text_fieldsദമ്മാം: കിഴക്കൻ പ്രവിശ്യയിൽ പരക്കെ കനത്ത മൂടൽ മഞ്ഞ്. ഞായർ പുലർച്ചെ അനുഭവപ്പെട്ട കനത്ത മൂടല്‍ മഞ്ഞിനെ തുടർന്ന് വ്യോമ, റോഡ് ഗതാഗതം താറുമാറായി. ശൈത്യകാലത്തിെൻറ വരവിന് ശേഷം ശേഷം ഇതാദ്യമായാണ് ഇത്രയധികം മൂടൽ മഞ്ഞ് കിഴക്കൻ സൗദിയിൽ അനുഭവപ്പെടുന്നത്. മൂടല്‍ മഞ്ഞ് കാഴ്ചക്ക് തടസ്സം സൃഷ്ടിച്ചതുമൂലം നിരവധി വിമാന സര്‍വീസുകള്‍ വൈകിയെന്ന് അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച രാത്രി ദമ്മാമിൽ നിന്ന് കൊച്ചിയിലേക്കും ദമ്മാമിൽ നിന്ന് തിരുവനന്തപുരത്തേക്കും യാത്ര പുറപ്പെടേണ്ടിയിരുന്ന ജെറ്റ് എയർവേയ്സ് മുടങ്ങി. ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് പോകാനെത്തിയവർ ഉൾപ്പെടെ 17 മണിക്കൂറിലേറെ വിമാനത്താവളത്തിൽ കാത്തിരുന്ന് വലഞ്ഞു. ദമ്മാമിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ജെറ്റ് എയർവേയ്സ് വിമാനം രാത്രി 11.55 നും കൊച്ചിയിലേക്കുള്ളത് രാത്രി 9.30 നും പുറപ്പെടേണ്ടിയിരുന്നു. പല തവണ വൈകുമെന്നറിയിച്ച് സമയം മാറ്റിപ്പറഞ്ഞ അധികൃതർ ഒടുവിൽ വിമാനം റദ്ദാക്കുകയാണെന്ന് നീണ്ട മണിക്കുറുകൾക്ക് ശേഷമാണ് അറിയിച്ചത്. കുട്ടികളും സ്ത്രീകളുമടക്കമുള്ള യാത്രക്കാർ ഇതേ തുടർന്ന് ഏറെ ബുദ്ധിമുട്ടിലായി. റീ എൻട്രിയിൽ പോകാനെത്തിയവരോട് പിന്നീട് വിവരം അറിയിക്കാമെന്ന് പറഞ്ഞ് വിമാനത്താവളത്തിന് പുറത്തുപോകാൻ അനുവദിച്ചു. പക്ഷേ, ഫൈനൽ എക്സിറ്റിൽ ഉള്ളവരോട് വിമാനത്താവത്തിൽ തന്നെ ഇരിക്കാൻ നിർദേശിച്ചു. അവർക്ക് വേണ്ട ഭക്ഷണമോ വെള്ളമോ മറ്റ് അവശ്യ സംവിധാനങ്ങളോ ലഭിച്ചില്ലെന്ന് യാത്രക്കാർ പറയുന്നു. കൊച്ചിയിലേക്കുള്ള ജെറ്റ് എയർവേസ് ഞായർ രാത്രി എേട്ടാടെ തിരിക്കുമെന്നാണ് അറിയുന്നത്.
ദമ്മാം, അൽഖോബാർ, ജുബൈൽ, നാരിയ്യ, അൽഖഫ്ജി എന്നിങ്ങനെ പ്രവിശ്യയുടെ മിക്കയിടങ്ങളും കനത്ത മഞ്ഞിലകപ്പെട്ടു. ഗതാഗതത്തെയും, വ്യവസായ സ്ഥാപനങ്ങളെയും, സ്കൂളിെൻറ പ്രവർത്തനങ്ങളെയും സാരമായി ബാധിച്ചു. ചില പ്രാദേശിക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. അതിവേഗ പാതയിലും ചെറിയ നിരത്തുകളിലും ദൂരക്കാഴ്ച കുറവായിരുന്നതിനാൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് നേരിട്ടു. നിരവധി റോഡപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദമ്മാം^ അൽഅഹ്സ അതിവേഗ പാതയിൽ സെക്കൻറ് ഇൻഡസ്ട്രിയൽ സിറ്റിക്ക് സമീപം നാലു വാഹനങ്ങൾ ഡിവൈഡറിലിടിച്ച് അപകടമുണ്ടായി. ഗതാഗത വകുപ്പിെൻറയും സിവിൽ ഡിഫൻസിെൻറയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. ജുബൈലിൽ നിന്നും ദൂരെയുള്ള വിവിധ പദ്ധതികളിലേക്ക് ജീവനക്കാരേയും വഹിച്ചു പോകുന്ന ബസുകൾ ഓടിയില്ല. വരും ദിവസങ്ങളിലും മൂടൽമഞ്ഞിനും മഴക്കും സാധ്യതയുണ്ടെന്നും പുറത്തിറങ്ങുന്നവരും വാഹനങ്ങളും ജാഗ്രത പാലിക്കണമെന്നുംഅധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
