കര, വ്യോമ ഗതാഗത മേഖല: ഒമാനും സൗദിയും ധാരണപത്രങ്ങളിൽ ഒപ്പുവെച്ചു
text_fieldsഒമാൻ-സൗദി പ്രതിനിധികൾ കരാറിൽ ഒപ്പിടുന്നു
റിയാദ്: കര, വ്യോമ ഗതാഗത മേഖലയിൽ ഒമാനും സൗദി അറേബ്യയും രണ്ടു ധാരണപത്രങ്ങളിൽ ഒപ്പുവെച്ചു. ഒമാനി പ്രതിനിധി സംഘത്തിെൻറ സന്ദർശനത്തിെൻറ ഭാഗമായായിരുന്ന തിങ്കളാഴ്ചയാണ് ധാരണപത്രങ്ങളിൽ ഒപ്പിട്ടത്. റോഡ് ഗതാഗത കരാറിൽ ഒമാൻ ഗതാഗത, വാർത്ത വിനിമയ, വിവരസാേങ്കതിക മന്ത്രി എൻജിനീയർ സൈദ് ഹമൗദ് അൽമാവലിയും സൗദി ഗതാഗത ലോജിസ്റ്റിക് മന്ത്രി എൻജിനീയർ സാലിഹ് നാസർ അൽജാസറുമാണ് കരാറിൽ ഒപ്പുവെച്ചത്.
വ്യോമ ഗതാഗത കരാറിൽ ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാൻ നൈഫ് അലി അൽ അബ്രിയും സൗദി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി പ്രസിഡൻറ് അബ്ദുൽ അസീസ് ദുലൈജുമാണ് കരാറിൽ ഒപ്പിട്ടിരിക്കുന്നത്.
സാങ്കേതിക, ലോജിസ്റ്റിക് സഹകരണം വർധിപ്പിക്കുന്നതിനായി ഇരുരാജ്യങ്ങളും ശാസ്ത്രീയവും തൊഴിൽപരവുമായ വിവരങ്ങൾ പങ്കുവെക്കാൻ ധാരണയായിട്ടുണ്ട്. എൻജിനീയർമാർ, വിദഗ്ധർ, പ്രഫഷനൽ ടെക്നീഷ്യന്മാർ എന്നിവർ തമ്മിലുള്ള പരസ്പര സന്ദർശനവും വർധിപ്പിക്കും. സംയുക്ത ലോജിസ്റ്റിക് താൽപര്യങ്ങൾക്കായി ഇരു രാജ്യങ്ങളുടെയും ഭൂമിശാസ്ത്രപരമായ പ്രദേശങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും ധാരണപത്രം വഴിയൊരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

