പത്ത് മാസത്തിനുള്ളിൽ വാഹനാപകടത്തിൽ മരിച്ചത്് 1,864 പേർ; പരിക്കേറ്റത് 11,441 പേർക്ക്
text_fieldsജിദ്ദ: ഗതാഗതവകുപ്പിെൻറ കണക്ക് പ്രകാരം പത്ത് മാസത്തിനുള്ളിൽ സൗദിയിൽ വാഹനാപകടത്തിൽ മരിച്ചത്് 1864 പേർ. ആകെ അപകടങ്ങളുടെ എണ്ണം 13,276. ഒക്ടോബർ 31 വരെയുള്ള പത്ത് മാസത്തെ കണക്കാണിത്. 11,441 പേർക്ക് അപകടങ്ങളിൽ പരിക്കേറ്റിട്ടുണ്ട്. റോഡിൽ പൊലിയുന്ന ജീവിതങ്ങളുടെയും ദീനക്കിടക്കയിലാകുന്ന വരുടെയും കണക്കാണിത്. മരിക്കുന്നതിനേക്കാൾ കഷ്ടമാണ് പലപ്പോഴും അപകടം പറ്റി കിടപ്പിലാവുന്നവരുടെ അവസ്ഥ.
അപകടങ്ങൾ കുറക്കാൻ അധികൃതർ നിയമങ്ങൾ കർശനമാക്കുേമ്പാഴും ദുരന്തങ്ങളുടെ എണ്ണത്തിൽ കുറവില്ല എന്നാണ് മൊത്തം കണക്കുകൾ സൂചിപ്പിക്കുന്നത്. ഡ്രൈവിങിനിടയിൽ മൊബൈൽ ഫോൺ ഉപയോഗം അപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണെന്ന് അധികൃതർ വിലയിരുത്തുന്നു. ഡ്രൈവിങിനിടെ മൊബൈല്‍ ഉപയോഗവും സീറ്റ് െബല്‍റ്റും പരിശോധിക്കുന്ന കാമറ പരീക്ഷണ ഘട്ടത്തിലാണ്.
അമിതവേഗത, ചുവന്ന സിഗ്നല്‍ മുറിച്ചുകടക്കല്‍ എന്നിവ നിരീക്ഷിക്കാന്‍ നിലവിലുള്ള സാഹിര്‍ കാമറകള്‍ക്ക് പുറമെ പുതിയ കാമറ സ്ഥാപിക്കാനും അധികൃതര്‍ ഉദ്ദേശിക്കുന്നണ്ട്. രാജ്യത്തെ മിക്ക പട്ടണങ്ങളിലും ഹൈവേകളിലും അമിത വേഗത നിയന്ത്രിക്കാൻ സാഹിർ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. വലിയ പിഴയുള്ളതിനാൽ ഡ്രൈവർമാർക്ക് ഇൗ കാമറകളെ പേടിയാണ്. രാത്രിയിൽ ഉറക്കമിളിച്ചുള്ള ഡ്രൈവിങും അപകടങ്ങൾക്ക് കാരണമാവുന്നുണ്ട്. സൗദി നിരത്തുകളില്‍ വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുന്നത് ഗതാഗതക്കുരുക്കിനും അപകടനിരക്ക് വര്‍ധിക്കാനും കാരണമാവുന്നുണ്ടെന്നാണ് ട്രാഫിക് വിഭാഗത്തിെൻറ വിലയിരുത്തല്‍. ഇതിെൻറ ഭാഗമായി വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് അനുവദിക്കുന്നത് നിയന്ത്രിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ.
അത്രയെങ്കിലും കുറക്കാനാവുമോ എന്നാണ് ആലോചന. വനിതകൾ കൂടി വാഹനമോടിക്കാൻ തുടങ്ങുന്നതോടെ റോഡിലെ തിരക്ക് കുതിച്ചുയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം ഇൻഷുർ ചെയ്യാത്ത വാഹനങ്ങൾ അപകടത്തിൽപെട്ട് നഷ്ടപരിഹാരം ലഭിക്കാതെ പരിക്കേറ്റവർ ദുരിതവും നഷ്ടവും സഹിക്കുന്നത് ഏറിയിട്ടുണ്ടെന്ന് ഇൗയിടെ പ്രാദേശികപത്രം റിപ്പോർട്ട് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
