റാബിഗിൽ പെട്രോൾ ടാങ്കറും ബസും കൂട്ടിയിടിച്ച് കത്തി; അഞ്ചുപേർ വെന്തുമരിച്ചു
text_fieldsറാബിഗ്: പടിഞ്ഞാറൻ സൗദിയിലെ റാബിഗിൽ പെട്രോൾ ടാങ്കറും ബസും കൂടിയിടിച്ച് കത്തി അഞ്ചുപേർ വെന്തുമരിച്ചു. 13 പേർക്ക് ഗുരുതരമായി പൊള്ളേലറ്റു. മക്കയിൽ നിന്ന് മദീനയിലേക്ക് പുറപ്പെട്ട ഉംറ തീർഥാടകർ സഞ്ചരിച്ചിരുന്നതാണ് ബസ്. യു.കെ പൗരത്വമുള്ള പാകിസ്താൻ സ്വദേശികളാണ് ബസിൽ ഉണ്ടായിരുന്നത് എന്നാണ് വിവരം. മക്ക റോഡിനെയും യാമ്പു ഹൈവേയും ബന്ധിപ്പിക്കുന്ന ഒറ്റവരി പാതയിൽ സഅ്ബറിൽ നിന്ന് അഞ്ചുകിലോമീറ്ററർ അകലെയായിരുന്നു സംഭവം. രണ്ട് വാഹനങ്ങളും പൂർണമായി കത്തി നശിച്ചു.
മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലാണ്. വിവരമറിഞ്ഞ് പൊലീസ്, സിവിൽ ഡിഫൻസ്, റെഡ്ക്രസൻറ്, ആരോഗ്യ വകുപ്പ് എന്നിവയും തദ്ദേശവാസികളും രക്ഷാപ്രവർത്തനത്തിനെത്തി. എട്ട് യൂനിറ്റ് ആംബുലൻസുകൾ സ്ഥലത്തെത്തിയതായി ജിദ്ദ റെഡ്ക്രസൻറ് വക്താവ് അബ്ദുല്ല അഹ്മദ് അബൂസൈദ് പറഞ്ഞു. പൊള്ളലേറ്റവരെ ഖുലൈസ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
