ദമ്മാം-റിയാദ് ഹൈവേയിൽ വാഹനാപകടം: വയനാട് സ്വദേശിനി മരിച്ചു
text_fieldsഹിദ നൗറിൻ
ദമ്മാം: സൗദിയിലുണ്ടായ വാഹനാപകടത്തിൽ വയനാട് സ്വദേശിനി മരിച്ചു. വൈത്തിരി സ്വദേശി ഹിദ നൗറിനാണ് (23) മരിച്ചത്. ദമ്മാം-റിയാദ് ഹൈവേയിൽ ഒറൈറക്കടുത്ത് ഉമ്മുൽ അറാറിലായിരുന്നു അപകടം. ഹിദ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ ഹിദ സംഭവസ്ഥലത്തുതന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന ഭർത്താവ് യാസീനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെറും ഒരാഴ്ച മുമ്പാണ് ദമ്മാമിൽ വെച്ച് ഇരുവരുടെയും വിവാഹം നടന്നത്. റിയാദിലുള്ള മാതാപിതാക്കളുടെ അടുത്തേക്ക് പോകുന്നതിനിടെയാണ് നവദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെട്ടത്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം സൗദിയിൽ തന്നെ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

