Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ റോഡപകട...

സൗദിയിൽ റോഡപകട മരണങ്ങളിൽ 60 ശതമാനം കുറവ്

text_fields
bookmark_border
സൗദിയിൽ റോഡപകട മരണങ്ങളിൽ 60 ശതമാനം കുറവ്
cancel

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ 10 വ​ർ​ഷ​ത്തി​നി​ടെ റോ​ഡ​പ​ക​ട മ​ര​ണ​ങ്ങ​ളി​ൽ 60 ശ​ത​മാ​ന​ത്തി​ല​ധി​കം കു​റ​വു​ണ്ടാ​യ​താ​യി റോ​ഡ് സു​ര​ക്ഷ​യ്ക്കാ​യു​ള്ള മ​ന്ത്രി​ത​ല സ​മി​തി​യു​ടെ 2025-ലെ ​വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു. സൗ​ദി വി​ഷ​ൻ 2030-​െൻ​റ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കി​യ ക​ർ​ശ​ന നി​യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഈ ​നേ​ട്ടം.

2016 മു​ത​ൽ 2025 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ (കോ​വി​ഡ് വ​ർ​ഷ​ങ്ങ​ളാ​യ 2020, 2021 ഒ​ഴി​വാ​ക്കി) 83.6 ബി​ല്യ​ൺ റി​യാ​ലി​െൻറ സാ​മ്പ​ത്തി​ക ലാ​ഭം രാ​ജ്യം സ്വ​ന്ത​മാ​ക്കി. എ​ന്നാ​ൽ, 2024-നും 2025-​നും ഇ​ട​യി​ൽ അ​പ​ക​ട​ച്ചെ​ല​വി​ൽ 2.2 ബി​ല്യ​ൺ റി​യാ​ലി​െൻറ വ​ർ​ദ്ധ​ന​വു​ണ്ടാ​യി.

2016-ൽ 8,632 ​ആ​യി​രു​ന്ന ഗ​താ​ഗ​ത മ​ര​ണ​ങ്ങ​ൾ 2025-ൽ 4,438 ​ആ​യി കു​റ​ഞ്ഞു. അ​പ​ക​ടം മൂ​ല​മു​ള്ള പ​രി​ക്കു​ക​ൾ 36,787-ൽ ​നി​ന്ന് 24,290 ആ​യും (34 ശ​ത​മാ​നം കു​റ​വ്), ഗു​രു​ത​ര അ​പ​ക​ട​ങ്ങ​ൾ (2019-ൽ 23,263 ​ആ​യി​രു​ന്ന​ത്) 23 ശ​ത​മാ​നം കു​റ​ഞ്ഞ് 17,805 ആ​യും മാ​റി. ഒ​രു ല​ക്ഷം പേ​രി​ൽ മ​ര​ണ​നി​ര​ക്ക് 28.8-ൽ ​നി​ന്നും 12.05 ആ​യി കു​റ​യ്ക്കാ​നാ​യി. അ​പ​ക​ട​ക​ര​മാ​യ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന വി​ദേ​ശി ഡ്രൈ​വ​ർ​മാ​രെ നാ​ടു​ക​ട​ത്തു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ട്രാ​ഫി​ക് നി​യ​മ പ​രി​ഷ്ക​ര​ണ​വും, ലാ​ൻ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് നി​യ​മ​വും, ‘സൗ​ദി റോ​ഡ് കോ​ഡ്’ മാ​ന​ണ്ഡ​ങ്ങ​ളും 2025-ൽ ​ന​ട​പ്പാ​ക്കി. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം 4,100 ല​ധി​കം ഓ​ട്ടോ​മേ​റ്റ​ഡ് നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ൾ വി​ന്യ​സി​ച്ചു. ഗ​താ​ഗ​ത, ലോ​ജി​സ്​​റ്റി​ക്‌​സ് സേ​വ​ന മ​ന്ത്രാ​ല​യം റോ​ഡ് പ​ണി​ക​ളി​ൽ 98.75 ശ​ത​മാ​നം സു​ര​ക്ഷാ മാ​ന​ദ​ണ്ഡം ഉ​റ​പ്പാ​ക്കി.

സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ ഒ​ന്നാ​മ​തും, അ​ൽ ജൗ​ഫ് ര​ണ്ടാ​മ​തും, ജി​സാ​ൻ മൂ​ന്നാ​മ​തും എ​ത്തി. മ​ര​ണ​നി​ര​ക്ക് കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ൽ ല​ക്ഷ​ത്തി​ൽ 7.68-ഉം ​അ​ൽ ജൗ​ഫി​ൽ 8.17-ഉം ​ആ​ണ്.

എ​ന്നാ​ൽ ത​ബൂ​ക്കി​ൽ 19.38-ഉം, ​അ​ൽ ബാ​ഹ​യി​ൽ 18.73-ഉം, ​ജി​സാ​നി​ൽ 18.63-ഉം ​ആ​ണ് നി​ര​ക്ക്. പ​രി​ക്കു​ക​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ റി​യാ​ദി​ലും (7,739) കു​റ​വ് അ​സി​റി​ലു​മാ​ണ് (1,229). ഗ​താ​ഗ​ത മ​ര​ണ​ങ്ങ​ളി​ൽ 51.4 ശ​ത​മാ​നം സൗ​ദി പൗ​ര​ന്മാ​രാ​ണ്. ഏ​റ്റ​വും കു​റ​വ് ഇ​ന്ത്യ​ക്കാ​രാ​ണ് (4.8 ശ​ത​മാ​നം).

അ​പ​ക​ട​ങ്ങ​ളി​ൽ 92.8 ശ​ത​മാ​ന​വും ച​ലി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ ത​മ്മി​ലു​ള്ള കൂ​ട്ടി​യി​ടി​യാ​ണ്. നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ച​ത് 3.7 ശ​ത​മാ​നം, സ്ഥി​ര​മാ​യ വ​സ്തു​ക്ക​ളി​ൽ ഇ​ടി​ച്ച​ത് 1.6 ശ​ത​മാ​നം, വാ​ഹ​ന​ങ്ങ​ൾ മ​റി​യു​ന്ന​തും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രെ ഇ​ടി​ക്കു​ന്ന​തും 0.4 ശ​ത​മാ​നം വീ​ത​വു​മാ​ണ്. പ്ര​ധാ​ന കാ​ര​ണം സു​ര​ക്ഷി​ത​മാ​യ അ​ക​ലം പാ​ലി​ക്കാ​ത്ത​താ​ണ് (29.2 ശ​ത​മാ​നം). പെ​ട്ടെ​ന്നു​ള്ള ലെ​യ്ൻ മാ​റ്റം (27.9 ശ​ത​മാ​നം), റൈ​റ്റ് ഓ​ഫ് വേ ​ലം​ഘ​നം (10.3 ശ​ത​മാ​നം), ശ്ര​ദ്ധ​തി​രി​യ​ൽ (5.6 ശ​ത​മാ​നം), വ​ൺ​വേ ലം​ഘ​നം (0.7 ശ​ത​മാ​നം) എ​ന്നി​വ​യാ​ണ് മ​റ്റ് കാ​ര​ണ​ങ്ങ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - Road accident deaths in Saudi Arabia drop by 60 percent
Next Story