ത്വാഇഫിൽ രണ്ടിടത്ത് അപകടം; ആറുമരണം, നാലുപേർക്ക് പരിക്ക്
text_fieldsത്വാഇഫ്: ത്വാഇഫിൽ രണ്ടിടത്തുണ്ടായ അപകടത്തിൽ ആറുപേർ മരിക്കുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ത്വാഇഫിന് വടക്ക് ദലം റോഡിലും ഹോയ്സ് മൈതാനം കഴിഞ്ഞ ഉടനെയുള്ള പാലത്തിനടുത്തുമാണ് അപകടങ്ങൾ ഉണ്ടായത്. ദലം റോഡിൽ രണ്ടുവാഹനങ്ങൾ മുഖാമുഖം കൂട്ടിയിടിക്കുകയായിരുന്നു. ഇൗ അപകടത്തിൽ നാല് പേർ മരിച്ചതായി ത്വാഇഫ് റെഡ്ക്രസൻറ് വക്താവ് ശാദി അൽസുബൈത്തി പറഞ്ഞു. ഏഴ് പേരാണ് അപകടത്തിൽപ്പെട്ടത്. എല്ലാവരും വാഹനത്തിനുള്ളിൽ കുടുങ്ങി കിടക്കുകയായിരുന്നു. സിവിൽ ഡിഫൻസ് എത്തിയാണ് വാഹനത്തിനുള്ളിൽ നിന്ന് ഇവരെ പുറത്തെടുത്തത്. പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഹോയ്സ് മൈതാനത്തിനടുത്ത് താഇഫ് എയർപോർട്ട് റോഡിലുണ്ടായ അപകടത്തിൽ ഒരു പുരുഷനും ഒരു സ്ത്രീയുമാണ് മരിച്ചത്. മറ്റൊരു വനിതക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ പ്രിൻസ് സുൽത്താൻ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റെഡ്ക്രസൻറ് വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
