Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രിസാല സ്റ്റഡി സർക്കിൾ സഫ സെക്ടർ യൂത്ത് കൺവീൻ സമാപിച്ചു

text_fields
bookmark_border
രിസാല സ്റ്റഡി സർക്കിൾ സഫ സെക്ടർ യൂത്ത് കൺവീൻ സമാപിച്ചു
cancel
camera_alt

രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ൾ ജി​ദ്ദ നോ​ർ​ത്ത് സ​ഫ സെ​ക്ട​ർ യൂ​ത്ത് ക​ൺ​വീ​ൻ പ​രി​പാ​ടി

ജിദ്ദ: രിസാല സ്റ്റഡി സർക്കിൾ ജിദ്ദ നോർത്തിലെ സഫ സെക്ടർ യൂത്ത് കൺവീൻ ജിദ്ദയിലെ അജ് വാദിൽ സമാപിച്ചു. 'നമ്മളാവണം' എന്ന പ്രമേയത്തിൽ പ്രവാസി യുവാക്കൾക്കിടയിൽ നടന്ന അംഗത്വ പ്രവർത്തനങ്ങൾക്ക് ശേഷം എല്ലാ യൂനിറ്റുകളിലും കൺവീനുകൾ പൂർത്തീകരിച്ചാണ്‌ സഫ യൂത്ത് കൺവീൻ നടന്നത്. ഐ.സി.എഫ് സഫ സെക്ടർ സെക്രട്ടറി റിയാസ് വഴിക്കടവ് ഉദ്ഘാടനം ചെയ്തു.

സാലിഹ് വെന്നിയൂർ അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകൾക്ക് സൗദി വെസ്റ്റ് നാഷനൽ ജനറൽ കൺവീനർ സ്വാദിഖ് ചാലിയാർ, ജിദ്ദ നോർത്ത് സെൻട്രൽ നേതാക്കളായ ഉമൈർ വയനാട്, ഡോ. നൗഫൽ അഹ്‌സനി, ഫസീൻ അഹമ്മദ്, ഫഹദ് നിസാമി, അസ്ഹർ കാഞ്ഞങ്ങാട് തുടങ്ങിയവർ നേതൃത്വം നൽകി. സംഘടന വാർഷിക റിപ്പോർട്ട്‌ സഫ ജനറൽ കൺവീനർ ഷാഹിദ് പൊന്മള അവതരിപ്പിച്ചു.

പുതിയ കമ്മിറ്റി ഭാരവാഹികളായി അബൂബക്കർ സിദ്ദീഖ് ഫാളിലി (ചെയർ.), ഷാഹിദ് പൂനൂർ (ജന. സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു. ഫിനാൻസ്, ഓർഗനൈസേഷൻ, വിസ്‌ഡം, കലാലയം, മീഡിയ തുടങ്ങിയ ക്ലസ്റ്ററുകളിലേക്കുള്ള ഭാരവാഹികളെയും യോഗം തിരഞ്ഞെടുത്തു. ചടങ്ങിൽ വി.കെ. ഷംസാദ് സ്വാഗതവും ഷാഹിദ് പൂനൂർ നന്ദിയും പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rizala Study Circle Safa Sector Youth Convene concluded
Next Story