Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമോഹൻലാലി​െൻറ ജന്മദിനം...

മോഹൻലാലി​െൻറ ജന്മദിനം ആഘോഷിച്ച് റിയാദിലെ ‘ലാൽ കെയേഴ്സ്’

text_fields
bookmark_border
മോഹൻലാലി​െൻറ ജന്മദിനം ആഘോഷിച്ച് റിയാദിലെ ‘ലാൽ കെയേഴ്സ്’
cancel

റിയാദ്: മലയാളത്തി​െൻറ പ്രിയനടൻ മോഹൻലാലി​െൻറ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ‘ലാൽ കെയേഴ്സ് സൗദി അറേബ്യ’ റിയാദ് റീജ്യ​െൻറ നേതൃത്വത്തിൽ ‘ദൃശ്യം 3’ സ്പെഷ്യൽ ഫാൻസ് ഷോ സംഘടിപ്പിച്ചു. റിയാദ് അൽ ഖസർ മാളിലെ വോക്സ് തിയേറ്ററിലാണ് മോഹൻലാൽ ഫാൻസിനായി പ്രത്യേക പ്രദർശനം ഒരുക്കിയത്.

റിലീസ് ദിനത്തിൽ കുടുംബങ്ങൾ ഉൾപ്പെടെയുള്ള വൻ ജനപങ്കാളിത്തത്തോടെ രണ്ട് ഷോകളാണ് തിയേറ്ററിൽ അരങ്ങേറിയത്. രാവിലെ 5.30-നും രാത്രി ഒമ്പതിനും നടന്ന പ്രദർശനങ്ങൾ കാണാൻ വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ലാൽ കെയേഴ്സ് റിയാദ്​ റീജനൽ സെക്രട്ടറി വിനു, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സന്തോഷ്, ജിതിൻ, ലജിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

തിയേറ്ററിൽ വെച്ച് കേക്ക് മുറിച്ചും ആശംസകൾ നേർന്നും പ്രിയതാരത്തി​െൻറ ജന്മദിനം ആരാധകർ ആഹ്ലാദപൂർവ്വം ആഘോഷമാക്കി മാറ്റി. മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ മുന്നേറുന്ന ചിത്രം ഇതിനോടകം തന്നെ പുതിയ കളക്ഷൻ റെക്കോർഡുകളിലേക്ക് കുതിക്കുകയാണ്. റിയാദിന് പുറമെ ജിദ്ദ, ദമ്മാം തുടങ്ങിയ സൗദിയിലെ പ്രമുഖ നഗരങ്ങളിലും ലാൽ ഫാൻസ് അസോസിയേഷ​െൻറ നേതൃത്വത്തിൽ വിപുലമായ ജന്മദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഫോ​ട്ടോ: ‘ലാൽ കെയേഴ്സ് സൗദി അറേബ്യ’ റിയാദ് റീജ്യ​ൻ മോഹൻലാലി​െൻറ ജന്മദിനം ആഘോഷിച്ചപ്പോൾ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MohanlalRiyadhlal caresBirthdaycelebrated
News Summary - Riyadh's 'Lal Cares' celebrates Mohanlal's birthday
Next Story