ഒരു ചരിത്രസ്മാരകത്തിന് വിട: 30 വർഷം പഴക്കമുള്ള റിയാദിലെ തുമാമ പാലം പൊളിച്ചുനീക്കുന്നു
text_fieldsതുമാമ പാലം പൊളിച്ചുനീക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ
റിയാദ്: പ്രാദേശിക ചരിത്രത്തിലെ സുപ്രധാനമായ ഒരേട് അവസാനിക്കുന്നു. റിയാദ് നഗര പ്രാന്തത്തിലെ തുമാമ റോഡ് വികസന പദ്ധതിയുടെ ഭാഗമായി, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി നിലനിന്നിരുന്ന ചരിത്രപ്രസിദ്ധമായ തുമാമ പാലം പൊളിച്ചുനീക്കാൻ തുടങ്ങി. 30 വർഷത്തോളമായി യാത്രക്കാർക്കും പ്രദേശവാസികൾക്കും ഒരു പ്രധാന അടയാളമായിരുന്ന ഈ പാലം, നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങൾ ആധുനികവത്കരിക്കുന്നതിനും ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള തന്ത്രപ്രധാനമായ നീക്കത്തിന്റെ ഭാഗമായാണ് നീക്കം ചെയ്യുന്നത്.
പകരം വരുന്ന തുമാമ റോഡ് വികസന പദ്ധതിയുടെ മാതൃക
ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും പ്രധാന പാതകളിലെ സുരക്ഷ മാനദണ്ഡങ്ങൾ വർധിപ്പിക്കുന്നതിനുമുള്ള പുതിയ പദ്ധതിയുടെ ഭാഗമായാണ് പാലം പൊളിച്ചുനീക്കൽ. രാജ്യത്തിന്റെ ദ്രുതഗതിയിലുള്ള നഗരവികസന ലക്ഷ്യങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് ഈ പദ്ധതി. വർഷങ്ങളായി നിലനിന്നിരുന്ന ഈ പാലം നീക്കം ചെയ്യുന്നതിൽ പലർക്കും ഗൃഹാതുരത്വം അനുഭവപ്പെടുന്നുണ്ടെങ്കിലും, പുതിയ റോഡ് ഡിസൈൻ പൊതുജനങ്ങൾക്ക് കൂടുതൽ സുഗമവും കാര്യക്ഷമവുമായ യാത്രാനുഭവം നൽകുമെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

