Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅമീർ മുഹമ്മദ്​...

അമീർ മുഹമ്മദ്​ റഷ്യയിൽ; എണ്ണയും സിറിയയും മുഖ്യവിഷയം

text_fields
bookmark_border
അമീർ മുഹമ്മദ്​ റഷ്യയിൽ; എണ്ണയും സിറിയയും മുഖ്യവിഷയം
cancel

റിയാദ്​: നിർണായകമായ നയ​തന്ത്ര ചർച്ചകൾക്കായി സൗദി പ്രതിരോധമന്ത്രിയും രണ്ടാം കിരീടാവകാശിയുമായ അമീർ മുഹമ്മദ്​ ബിൻ സൽമാൻ റഷ്യയിലെത്തി. പ്രസിഡൻറ്​ വ്ലാദിമിർ പുടിനുമായി മോസ്​കോയിൽ അമീർ മുഹമ്മദ്​ കൂടിക്കാഴ്​ച നടത്തി. സൗദിയും റഷ്യയും സഹകരിച്ച്​ വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടു​ണ്ടെന്നും ഇനിയുമേറെ നേടാനുണ്ടെന്നും ചർച്ചകൾക്ക്​ ശേഷം അമീർ മുഹമ്മദ്​ വ്യക്​തമാക്കി. റിയാദും മോസ്​കോയും തമ്മിൽ എണ്ണ വിപണിയുമായി ബന്ധ​െപ്പട്ട്​ യാ​െതാരു ഭിന്നതയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

സൽമാൻ രാജാവി​​​െൻറ സന്ദർശനത്തിനായി റഷ്യ കാത്തിരിക്കുകയാണെന്ന്​ പുടിൻ പറഞ്ഞു. ഇരുരാജ്യങ്ങളുമായുള്ള ബന്ധം ഏറെ പ്രധാനപ്പെട്ടതാണ്​. ഉഭയകക്ഷി ഉൗർജ കരാറുകളുടെ കാര്യവും അങ്ങനെ തന്നെ. ഒ​പെകും മറ്റ്​ എണ്ണ ഉൽപാദക രാഷ്​ട്രങ്ങളും തമ്മിലുള്ള സഹകരണത്തിൽ സൗദി അറേബ്യ വഹിക്കുന്ന പങ്കിൽ അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്​തു. 

ചൊവ്വാഴ്​ച രാവിലെയോടെയാണ്​ അമീർ മുഹമ്മദ്​ റഷ്യയിലേക്ക്​ തിരിച്ചത്​. എണ്ണ ഉൽപാദന നിയന്ത്രണം, സിറിയൻ പ്രശ്​നം എന്നിവയാണ്​ ചർച്ചകളിൽ നിർണായകം. നാലു സഹകരണ കരാറുകൾ ഇരുപക്ഷവും ഇൗ സന്ദർശനത്തിൽ ഒപ്പുവെക്കുമെന്നാണ്​ പ്രതീക്ഷിക്കപ്പെടുന്നത്​. വിപണി സ്​ഥിരത കൈവരിക്കാനായി എണ്ണ ഉൽപാദനം നിയന്ത്രിക്കാമെന്ന്​ കഴിഞ്ഞ ആഴ്​ചയിൽ റഷ്യയും സൗദിയും തമ്മിൽ ധാരണയിലെത്തിയിരുന്നു. അതി​​​െൻറ കൂടുതൽ സാധ്യതകൾ ഇൗ ചർച്ചകളിൽ ആരായപ്പെടും. സൗദി ഉൗർജ മന്ത്രി ഖാലിദ്​ അൽ ഫാലിഹും റഷ്യൻ മന്ത്രി അലക്​സാണ്ടർ നോവാകും ചൊവ്വാഴ്​ച രാവിലെ ​കൂടിക്കാഴ്​ച നടത്തിയിരുന്നു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi
News Summary - riyadh
Next Story