തിരുവനന്തപുരം സി.എച്ച് സെന്ററിന് റിയാദ് വനിത കെ.എം.സി.സിയുടെ സഹായം
text_fieldsതിരുവനന്തപുരം സി.എച്ച് സെന്ററിന് റിയാദ് വനിതാ കെ.എം.സി.സിയുടെ സഹായം കൈമാറുന്നു
റിയാദ്/തിരുവനന്തപുരം: ആയിരക്കണക്കിന് രോഗികൾക്ക് ആശ്രയകേന്ദ്രമായ തിരുവനന്തപുരം സി.എച്ച് സെന്ററിന് റിയാദ് കെ.എം.സി.സി വനിത വിങ്ങിന്റെ കാരുണ്യ സ്പർശം. കഴിഞ്ഞ റമദാനിൽ വനിത കെ.എം.സി.സി കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും സ്വരൂപിച്ച രണ്ടര ലക്ഷം രൂപയാണ് ഭാരവാഹികൾ തിരുവനന്തപുരത്തെ സി.എച്ച് സെന്ററിന് കൈമാറിയത്.
തലസ്ഥാനത്തെ മെഡിക്കൽ കോളജിലും റീജനൽ കാൻസർ സെന്ററിലുമെത്തുന്ന ആയിരക്കണക്കിന് പാവപ്പെട്ട രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്രയകേന്ദ്രമായി കഴിഞ്ഞ 21 വർഷമായി ഇ.ടി. മുഹമ്മദ് ബഷീർ എം.പിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സി.എച്ച് സെന്റർ നൽകുന്ന സേവനങ്ങൾ വിലമതിക്കാൻ കഴിയാത്തതാണ്. അത്യാധുനിക സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ള സി.എച്ച് സെന്റർ നൽകുന്ന സേവനങ്ങൾ നിരവധിയാണ്. സൗജന്യ താമസവും ഭക്ഷണവും ആംബുലൻസ് സേവനവും സാമ്പത്തിക സഹായവും നൽകിവരുന്നതോടൊപ്പം മള്‍ട്ടി സ്പെഷാലിറ്റി ന്യൂറോ ആൻഡ് ഫിസിയോ തെറാപ്പി സെന്റര്‍ കൂടി പ്രവർത്തിക്കുന്നുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ രോഗികൾക്ക് ആവശ്യമായ രക്തവും സി.എച്ച് സെന്ററിൽനിന്ന് ലഭ്യമാണ്.
വനിത കെ.എം.സി.സി സമാഹരിച്ച തുക ഭാരവാഹികൾ സി.എച്ച് സെന്റർ ജനറൽ സെക്രട്ടറി മുഹമ്മദ് ഷമീമിന് കൈമാറി. ട്രഷറർ എസ്. ബഷീർ കുഞ്ഞ്, വനിത കെ.എം.സി.സി പ്രസിഡന്റ് റഹ്മത്ത് അഷ്റഫ്, ജനറൽ സെക്രട്ടറി ജസീല മൂസ, പ്രവർത്തക സമിതി അംഗങ്ങളായ ഷഹർബാനു മുനീർ, സാബിറ അഷ്റഫ് കൽപകഞ്ചേരി, റജീന ടീച്ചർ, റഹീമ നവാസ്, സി.എച്ച് സെന്റർ ഭാരവാഹികളായ മൻവിള സൈനുദ്ദീൻ, അഡ്വ. ഹലിം കണിയാപുരം, കാരാളി അബ്ദുൽ ഖാദർ, മുഹമ്മദ് ശരീഫ്, മുനീർ, സി.എച്ച് സെന്റർ പി.ആർ.ഒ ഫത്താഹ് മൂഴിക്കൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

