റിയാദ് വഴിക്കടവ് കൂട്ടായ്മക്ക് പുതിയ നേതൃത്വം
text_fieldsടി.എസ്. സൈനുൽ ആബിദ് തോരപ്പ (പ്രസി.), റഷീദ് തമ്പലക്കോടൻ (ജന. സെക്ര.), അൻസാർ ചരലൻ (ട്രഷ.), ഹനീഫ (വെൽഫെയർ കൺവീനർ), ലത്തീഫ് ബാബു (സോഷ്യൽ കൺവീനർ)
റിയാദ്: വഴിക്കടവ് നിവാസികളുടെ റിയാദിലെ കൂട്ടായ്മ ‘റിവ’വാർഷിക പൊതുയോഗം പുതിയ 22 അംഗ ഭരണസമിതിയെ തെരഞ്ഞെടുത്തു. റിയാദ് ശിഫയിൽ ചേർന്ന യോഗത്തിൽ ടി.എസ്. സൈനുൽ ആബിദ് അധ്യക്ഷത വഹിച്ചു. കഴിഞ്ഞ പ്രവർത്തന കാലയളവിൽ അർഹരായ പ്രവാസി വഴിക്കടവുകാർക്ക് മൂന്ന് ലക്ഷം രൂപയുടെ ധനസഹായം നൽകിയതായി പ്രവർത്തന റിപ്പോർട്ടിൽ പറഞ്ഞു. ബാബു ഇമ്മി, ഹംസ കർത്തോടത്ത്, സുനിൽ എന്നിവരുടെ നേതൃത്വത്തിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മെംബർഷിപ് കാമ്പയിൻ നടത്താൻ തീരുമാനിച്ചു. അംഗങ്ങളാവുന്ന റിയാദിലെ വഴിക്കടവുകാരായ പ്രവാസികൾക്ക് അനുയോജ്യമായ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തും. ഹനീഫ സ്വാഗതവും റഷീദ് നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികൾ: ടി.എസ്. സൈനുൽ ആബിദ് തോരപ്പ (പ്രസി.), ഹനീഫ പൂവത്തിപൊയിൽ, ലത്തീഫ് ബാബു (വൈ. പ്രസി.), റഷീദ് തമ്പലക്കോടൻ (ജന. സെക്ര.), ഫൈസൽ മാളിയേക്കൽ, സുനിൽ മാമൂട്ടിൽ (സെക്ര.), അൻസാർ ചരലൻ (ട്രഷ.), ഹനീഫ (വെൽഫെയർ കൺ.), ലത്തീഫ് ബാബു (സോഷ്യൽ കൺ.), ജിയോ പൂവത്തിപൊയിൽ, ശ്രീജിത്ത് നമ്പ്യാർ (ഐ.ടി കൺ.), സലാഹുദ്ദീൻ, വാപ്പു പുതിയറ, നാസർ മൂച്ചിക്കാടൻ (കൾച്ചറൽ വിഭാഗം കൺ.) എന്നിവരെയും തെരഞ്ഞെടുത്തു.
അബ്ദുറഹ്മാൻ, അശ്റഫ്, ബൈജു, ഹംസ പരപ്പൻ, ഇസ്ഹാഖ് ചേരൂർ, ജോൺസൻ മണിമൂളി, ചെറിയാപ്പു കടൂരാൻ, നിസാബ് മുണ്ട, സലിം കുഞ്ഞിപ്പ, സുനിൽ മാമൂട്ടിൽ എന്നിവർ നിർവാഹക സമിതി അംഗങ്ങളാണ്. റിയാദിൽ പ്രവാസികളായ വഴിക്കടവുകാർക്ക് ‘റിവ’യിൽ അംഗത്വം എടുക്കുന്നതിനായി 0503624222, 0531626794, 0558315036 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

