Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിയാദിലെ തുമാമ - ഉലയ്യ ഇൻറർസെക്ഷൻ മേൽപ്പാലം: പകുതി നിർമാണം പൂർത്തിയായി

text_fields
bookmark_border
റിയാദിലെ തുമാമ - ഉലയ്യ ഇൻറർസെക്ഷൻ മേൽപ്പാലം: പകുതി നിർമാണം പൂർത്തിയായി
cancel

റിയാദ്: തലസ്ഥാനത്തെ ഗതാഗത ശൃംഖലയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി നടപ്പാക്കുന്ന പ്രധാന പദ്ധതികളിൽ ഒന്നായ തുമാമ റോഡ് - ഉലയ്യ സ്ട്രീറ്റ് ഇൻറർസെക്ഷൻ മേൽപ്പാലത്തി​െൻറ നിർമാണ പ്രവർത്തനങ്ങൾ 50 ശതമാനത്തിലേറെ പൂർത്തിയായതായി റിയാദ് സിറ്റി റോയൽ കമീഷൻ അറിയിച്ചു. തുമാമ റോഡ് വികസന പദ്ധതിയുടെ ഭാഗമായാണ് ഇത് പൂർത്തിയാകുന്നത്.

മേൽപ്പാലത്തി​െൻറ പ്രധാന അടിത്തറകൾ, കോൺക്രീറ്റ് തൂണുകൾ എന്നിവയുടെ നിർമാണവും സ്ട്രക്ചറൽ ഘടനയുടെ അസംബ്ലിങ് ജോലികളും ഇതിനോടകം പൂർത്തിയായിട്ടുണ്ട്. തുമാമ റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെടാത്ത രീതിയിലാണ് നിർമാണ പ്രവൃത്തികൾ ക്രമീകരിച്ചിരിക്കുന്നത്. ഇരുവശങ്ങളിലേക്കും മൂന്ന് പ്രധാന ലെയ്നുകൾ വീതമുള്ള ഈ മേൽപ്പാലം പൂർണസജ്ജമാകുന്നതോടെ, പ്രതിദിനം ഈ പാതയിലൂടെ ഏകദേശം 2,00,000 വാഹനങ്ങൾ കടന്നുപോകും.

റിയാദ് നഗരത്തി​െൻറ ദ്രുതഗതിയിലുള്ള വളർച്ച ഉൾക്കൊള്ളുന്നതിനായി റിയാദ് സിറ്റി റോയൽ കമീഷൻ തുടക്കമിട്ടതാണ് ‘റിയാദ് റിങ്​ റോഡ്, പ്രധാന പാത വികസന പദ്ധതി.’ തലസ്ഥാനത്തെ 500 കിലോമീറ്ററിലധികം ദൈർഘ്യമുള്ള റോഡ് ശൃംഖലയുടെ വികസനവും നിർമാണവുമാണ് ഇതിലൂടെ നടപ്പാക്കുന്നത്.

നഗര നിവാസികൾക്കും സന്ദർശകർക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന രീതിയിൽ സുസ്ഥിരവും സമഗ്രവുമായ നഗര ഗതാഗത സംവിധാനം കെട്ടിപ്പടുക്കുകയാണ് ഇതി​െൻറ പ്രധാന ലക്ഷ്യം. സൗദി വിഷൻ 2030-​െൻറ ലക്ഷ്യങ്ങൾക്ക് അനുസൃതമായി ഗതാഗത അടിസ്ഥാനസൗകര്യ മേഖലയിൽ മികച്ച നിലവാരം കൈവരിക്കാൻ കമീഷൻ ഇതിലൂടെ മുന്നേറുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Riyadh's Thumamah - Olaya Intersection flyover: Half of construction completed
Next Story