റിയാദ് ഒ.ഐ.സി.സി സുരക്ഷ ഫണ്ട് കൈമാറി
text_fieldsറിയാദ് ഒ.ഐ.സി.സി സുരക്ഷാ സ്കീം അംഗമായിരിക്കെ മരിച്ച
പരിയാരത്ത് കരീമിെൻറ കുടുംബത്തിനുള്ള ധനസഹായം
കൈമാറുന്നു
റിയാദ്: ഒ.ഐ.സി.സി സുരക്ഷാ സ്കീം അംഗമായിരിക്കെ മരിച്ച പരിയാരത്ത് കരീമിന്റെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ സുരക്ഷ ഫണ്ട് കൈമാറി.
റിയാദ് ഒ.ഐ.സി.സി കോട്ടക്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ മലപ്പുറം ഡി.സി.സി പ്രസിഡൻറ് അഡ്വ. വി.എസ്. ജോയിയിൽനിന്നും മണ്ഡലം വൈസ് പ്രസിഡൻറ് സുഭാഷ് ഫണ്ട് ഏറ്റുവാങ്ങി.
ഒ.ഐ.സി.സി മലപ്പുറം ജില്ല പ്രസിഡന്റ് സിദ്ദീഖ് കല്ലുപറമ്പൻ അധ്യക്ഷത വഹിച്ചു. മലപ്പുറം ഡി.സി.സി സെക്രട്ടറി ഹാരിസ് ബാബു ചാലിയാർ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ഹരിദാസ് കൊടിഞ്ഞി, ഒ.ഐ.സി.സി വേങ്ങര മണ്ഡലം ജനറൽ സെക്രട്ടറി ഉമറലി, മൊയ്ദീൻ കുട്ടി കുറ്റിപ്പുറം, പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് മോഹൻദാസ് ചേച്ചേരി, മണ്ഡലം സെക്രട്ടറിമാരായ നാസർ കരിങ്കപ്പാറ, ബാപ്പുട്ടി മാങ്ങാടൻ, ഷബീർ കുത്തുമാടൻ, ഐ.എൻ.ടി.യു.സി നിയോജക മണ്ഡലം സെക്രട്ടറി അജിത് മാരാർ എന്നിവർ സംസാരിച്ചു.
മലപ്പുറം ജില്ല ട്രഷറർ സാദിഖ് വടപുറം സ്വാഗതവും സെക്രട്ടറി റഫീഖ് കൊടിഞ്ഞി നന്ദിയും പറഞ്ഞു.

