റിയാദ് തിരൂരങ്ങാടി മണ്ഡലം യു.ഡി.എഫ് കൺവെൻഷൻ
text_fieldsറിയാദ് തിരൂരങ്ങാടി മണ്ഡലം യു.ഡി.എഫ് കൺവൻഷൻ സിദ്ദിഖ് കല്ലുപറമ്പൻ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: തിരൂരങ്ങാടി മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കെ.പി.എ മജീദിെൻറ തെരഞ്ഞെടുപ്പ് പ്രചാരണാർഥം യു.ഡി.എഫ് കൺെവൻഷൻ സംഘടിപ്പിച്ചു. ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടറി സിദ്ദിഖ് കല്ലുപറമ്പൻ കൺവെൻഷൻ ഉദ്ഘടനം ചെയ്തു. മജീദ് പരപ്പനങ്ങാടി അധ്യക്ഷത വഹിച്ചു.
സ്ഥാനാർഥി കെ.പി.എ മജീദ് പ്രവർത്തകരുമായി ഓൺലൈനിൽ സംവദിച്ചു.സി.പി. മുസ്തഫ മുഖ്യ പ്രഭാഷണം നടത്തി. സിദ്ദിഖ് കോങ്ങാട്, കെ.ടി. അബൂബക്കർ, സി.പി കോയ, ഖാലിദ് നന്നമ്പ്ര, ബഹുജ് പുലത്ത്, സലീം വാഴക്കാട് എന്നിവർ ആശംസ നേർന്നു.മുനീർ ചെമ്മാട് സ്വഗതവും ഫിർദൗസ് ചെറുമുക്ക് നന്ദിയും പറഞ്ഞു.

