റിയാദിലെ തുമാമ റോഡ് പാലം നിർമാണം 85 ശതമാനം പൂർത്തിയായി
text_fieldsറിയാദിലെ തുമാമ റോഡ് പാലം നിർമാണം പുരോഗമിക്കുന്നു
റിയാദ്: റിയാദ് നഗരത്തിെൻറ കിഴക്കുഭാഗത്തെ അമീർ മുഹമ്മദ് ബിൻ സൽമാൻ റോഡ് ജങ്ഷനിലെ തുമാമ റോഡ് പാലത്തിെൻറ നിർമാണ പുരോഗതി 85 ശതമാനത്തിലെത്തിയതായി റോയൽ കമീഷൻ ഫോർ റിയാദ് സിറ്റി (ആർ.സി.ആർ.സി) വ്യക്തമാക്കി. റിയാദിലെ പ്രധാന പാതകളിലെ ഗതാഗതക്ഷമതയും റോഡ് സംവിധാനങ്ങളുടെ പരസ്പര ബന്ധവും വർദ്ധിപ്പിക്കുന്നതിെൻറ ഭാഗമായാണ് ഈ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുന്നത്.
നഗരത്തിലെ റിങ് റോഡുകളുടെയും മറ്റ് പ്രധാന പാതകളുടെയും അടിസ്ഥാന സൗകര്യ വികസനത്തിനായി റോയൽ കമീഷൻ ആവിഷ്കരിച്ച് നടപ്പാക്കുന്ന സമഗ്ര പദ്ധതിയുടെ ഭാഗമായാണ് തുമാമ റോഡ് പാലത്തിെൻറ നിർമാണം പുരോഗമിക്കുന്നത് എന്ന് അധികൃതർ അറിയിച്ചു. പദ്ധതി പൂർത്തിയാകുന്നതോടെ റിയാദിലെ ഗതാഗത സംവിധാനങ്ങൾ കൂടുതൽ സുഗമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

