റിയാദ് ടീം കാപിറ്റൽ സിറ്റി പുതുവത്സരം ആഘോഷിച്ചു
text_fieldsറിയാദ് ടീം കാപിറ്റൽ സിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പുതുവത്സരാഘോഷ പരിപാടി
റിയാദ്: സമൂഹമാധ്യമ കൂട്ടായ്മയായ റിയാദ് ടീം കാപിറ്റൽ സിറ്റിയുടെ ആഭിമുഖ്യത്തിൽ പുതുവത്സരാഘോഷ പരിപാടി അരങ്ങേറി. പരിപാടി ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.
നെസ്റ്റോ അസീസിയ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നിസാർ വയനാട്, വിപിൻ സേവ്യർ, ജസീല പർവീൻ, രാജ സാഹിബ് തുടങ്ങിയ കലാകാരന്മാർ നേതൃത്വം നൽകിയ നോൺ സ്റ്റോപ് സംഗീത പരിപാടിയും കോമഡി ഷോയും ചടങ്ങിന് മാറ്റ് കൂട്ടി. നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് മാനേജർ ഫഹദ് മേയൻ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. റിയാദ് കാപിറ്റൽ സിറ്റി പ്രസിഡൻറ് മൻസൂർ ചെമ്മല അധ്യക്ഷതവഹിച്ചു. ചടങ്ങിൽ ശിഹാബ് കോട്ടുക്കാട്, ഡോ. ഷിബു മാത്യു, റോയൽ ട്രാവൽസ് എം.ഡി. സമദ്, പ്രോഗ്രാം ചെയർമാൻ മുഹമ്മദ് നിയാസ്, പ്രോഗ്രാം കോഓഡിനേറ്റർ ജംഷിദ്, നൗഷാദ് ആലുവ, ഷുക്കൂർ ആലുവ തുടങ്ങിയവർ സംസാരിച്ചു. നസിം നസീർ സ്വാഗതവും ബിൻയാമിൻ ബിൽറു നന്ദിയും പറഞ്ഞു. കൂപ്പൺ നറുക്കെടുപ്പിലെ വിജയിക്കുള്ള സമ്മാനം നൂറാ കാർഗോ എം.ഡി. ബിനോയ് കൈമാറി.

