റിയാദ് ടാക്കീസ്-ആർ.സി.സി ചാമ്പ്യൻസ് ട്രോഫി സ്പാർക്കൻസിന്
text_fieldsറിയാദ് ടാക്കീസ് ആർ.സി.സി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെൻറ് ജേതാക്കളായ സ്പാർക്കൻസ് ടീമിന് റിയാദ് ടാക്കീസ് പ്രസിഡൻറ് നവാസ് ഒപ്പീസ് ട്രോഫി കൈമാറുന്നു
റിയാദ്: റിയാദ് ടാക്കീസ് വിന്നേഴ്സ് ട്രോഫിക്കും റണ്ണേഴ്സ് ട്രോഫിക്കും ആർ.സി.സി വിന്നേഴ്സ് പ്രൈസ് മണിക്കും എം.എസ് സ്പോർട്സ് റണ്ണേഴ്സ് പ്രൈസ് മണിക്കും വേണ്ടി റോയൽ ക്രിക്കറ്റ് ക്ലബ് സംഘടിപ്പിച്ച ചാമ്പ്യൻസ് ട്രോഫി സീസൺ ഒന്നിൽ സ്പാർക്കൻസ് ക്രിക്കറ്റ് ക്ലബ് ജേതാക്കളായി. ഫൈനലിൽ ശക്തരായ ഹാട്രിക് ക്രിക്കറ്റ് ക്ലബിനെയാണ് പരാജയപ്പെടുത്തിയത്. വാശിയേറിയ മത്സരത്തിൽ നിശ്ചിത 10 ഓവറിൽ സ്പാർക്കൻസ് ഏഴു വിക്കറ്റിന് 99 റൺസ് എടുത്തപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹാട്രിക്ക് ക്രിക്കറ്റ് ക്ലബിന് സ്പാർക്കൻസിെൻറ മികച്ച ബൗളിങ്ങിന് മുന്നിൽ ഒമ്പതു വിക്കറ്റിന് 82 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. ഫൈനൽ മത്സരത്തിലെ മികച്ച കളിക്കാരനായി സ്പാർക്കൻസിെൻറ പ്രണവിനെ തിരഞ്ഞെടുത്തു.
ടൂർണമെൻറിലെ മികച്ച കളിക്കാരനായി ഹിഷാം ഹാട്രിക് ക്രിക്കറ്റ് ക്ലബ്, മികച്ച ബാറ്റ്സ്മാനായി റിയാസ് ഹാട്രിക് ക്രിക്കറ്റ് ക്ലബ്, മികച്ച ബൗളറായി ഹിഷാം ഹാട്രിക് ക്രിക്കറ്റ് ക്ലബ് എന്നിവരെ തിരഞ്ഞെടുത്തു. ജേതാക്കൾക്കുള്ള ട്രോഫികൾ റിയാദ് ടാക്കീസ് പ്രസിഡൻറ് നവാസ് ഒപ്പീസ്, ഷൈജു പച്ച, ആർ.സി.സി മാനേജർ നാസർ ചേലേമ്പ്ര, ജബ്ബാർ പൂവാർ, കുനാൽ സിങ്, സാജൻ കൃഷ്ണൻകുട്ടി തുടങ്ങിയവർ വിതരണം ചെയ്തു. ഡിസംബർ നാലുമുതൽ ശിഫ ഫവാസ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ആരംഭിച്ച ടൂർണമെൻറിൽ റിയാദിലെ മികച്ച 16 ടീമുകളാണ് മാറ്റുരച്ചത്.
നാസർ ചേലേമ്പ്ര, ഷിയാസ് ഹസൻ, അനൂപ്, വരുൺ, വിഘ്നേഷ്, അഫ്ഹാസ്, ഷാനവാസ്, ഷഫീഖ് പാറയിൽ, ഷബീർ, ഷിനാസ്, ഉദയ് അഷ്റഫ്, നൗഷാദ്, ഷമീൽ, ജാബിർ, ഷഹിൻ, ജിതേഷ്, ബിൻസ്, ഹുസൈൻ, മുബാറക്, ബാസിൽ, മുനീർ തുടങ്ങിയവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

