Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റി​യാ​ദ് ടാ​ക്കീ​സ് ‘പൊ​ന്നോ​ണം-26’ ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
റി​യാ​ദ് ടാ​ക്കീ​സ് ‘പൊ​ന്നോ​ണം-26’ ആ​ഘോ​ഷി​ച്ചു
cancel
camera_alt

റി​യാ​ദ് ടാ​ക്കീ​സ് ‘പൊ​ന്നോ​ണം 2026’ സാം​സ്‌​കാ​രി​ക സ​ദ​സ്സ് മാ​ർ​ക്ക് ആ​ൻ​ഡ് സേ​വ് മാ​നേ​ജ​ർ മു​സ്ത​ഫ ഉ​ത്ഘാ​ട​നം ചെ​യ്യു​ന്നു

റി​യാ​ദ്: ക​ലാ-​സാം​സ്‌​കാ​രി​ക സൗ​ഹൃ​ദ കൂ​ട്ടാ​യ്​​മ​യാ​യ റി​യാ​ദ് ടാ​ക്കീ​സി​ന്റെ ‘പൊ​ന്നോ​ണം-26’ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ മാ​ർ​ക്ക് ആ​ൻ​ഡ് സേ​വ്, ഫ്ലെ​മിം​ഗോ മാ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വി​പു​ല​മാ​യി അ​ര​ങ്ങേ​റി. റി​യാ​ദ് ടാ​ക്കീ​സ് കു​ടും​ബാം​ഗ​ങ്ങ​ൾ ഒ​രു​ക്കി​യ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യോ​ടെ​യാ​ണ് തു​ട​ക്കം കു​റി​ച്ച​ത്. ബാ​ലി​ക​മാ​ർ അ​ണി​നി​ര​ന്ന ചെ​ണ്ട​മേ​ള​വും തി​രു​വാ​തി​ര​ച്ചു​വ​ടു​ക​ളും വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക​രും ചേ​ര്‍ന്ന് മ​ഹാ​ബ​ലി​യെ ആ​ർ​പ്പു​വി​ളി​ക​ളോ​ടെ വ​ര​വേ​റ്റ​തും ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റു​കൂ​ട്ടി.

സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ റി​യാ​ദ് ടാ​ക്കീ​സ് പ്ര​സി​ഡ​ന്റ്​ റി​ജോ​ഷ് ക​ട​ലു​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി അ​ലി ആ​ലു​വ ഓ​ണ​സ​ന്ദേ​ശം ന​ൽ​കി. ഷ​മീ​ർ ക​ല്ലി​ങ്ക​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. മാ​ർ​ക്ക് ആ​ൻ​ഡ് സേ​വ് മാ​നേ​ജ​ർ മു​സ്ത​ഫ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​നു മാ​വേ​ലി​ക്ക​ര, ഫാ​റൂ​ഖ് കൊ​വ്വ​ൽ, ടി.​വി.​എ​സ്. സ​ലാം, ഷ​മീ​ർ ശാം​ബി​ൽ, ഷൈ​ജു പ​ച്ച, റ​ഹ്​​മാ​ൻ മു​ന​മ്പ​ത്ത്, ഡൊ​മി​നി​ക് സാ​വി​യോ, ന​വാ​സ് ഒ​പ്പീ​സ്, സ​ലാം പെ​രു​മ്പാ​വൂ​ർ, നൗ​ഷാ​ദ് ആ​ലു​വ, അ​ൻ​വ​ർ സാ​ദ​ത്ത്, ഹാ​രി​സ് സേ​ഫ്റ്റി മോ​ർ, ഷഫീഖ് പാറയിൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ച​ട​ങ്ങി​ൽ മാ​വേ​ലി​യാ​യ ജോ​സ് ആ​ൻ​റ​ണി​ക്കും അ​ത്ത​പ്പൂ​ക്ക​ളം ഒ​രു​ക്കി​യ ഷാ​ജി​ത് നാ​രാ​യ​ണ​ൻ, ഷൈ​ജ ഷാ​ജി​ത് എ​ന്നി​വ​ർ​ക്കും ഉ​പ​ഹാ​ര​ങ്ങ​ൾ കൈ​മാ​റി. എ​ൽ​ദോ വ​യ​നാ​ട് സ്വാ​ഗ​ത​വും പ്ര​ദീ​പ് കി​ച്ചു ന​ന്ദി​യും പ​റ​ഞ്ഞു. ഉ​മ​റ​ലി അ​ക്ബ​ർ, ഹ​രീ​ഷ് എ​ന്നി​വ​രാ​യി​രു​ന്നു അ​വ​താ​ര​ക​ർ. ലി​ജ അ​ല​ൻ, സൗ​മ്യ തോ​മ​സ്, അ​ശ്വ​തി രാ​കേ​ഷ്, ലി​നു ലി​ജോ, സാ​ന്ദ്രി​ൻ സ​ന്തോ​ഷ്‌, ഷെ​ഹി​യ, ഹാ​രി​സ്, ഷൈ​ൻ റ​ഷീ​ദ്, ജോ​സ​ഫ് എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. ആ​യി​ഷ അ​ൻ​സാ​റി​​ന്റെ നാ​ടോ​ടി നൃ​ത്ത​വും ദേ​വു സു​ധീ​പ്, മി​ന ന​വാ​സ്, ഐ​തി​ൻ ലു​ബൈ​ബ്, എ​യ്ഞ്ച​ൽ അ​ന്ന ജോ​ണി & ടീം, ​ര​മ്യ, സ​വി​ത, ആ​ൻ​ലി​യ അ​നീ​ഷ്, ആ​ലി​യ ഫാ​ത്തി​മ, അ​നു, എ​ൽ​സ, ഗോ​ൾ​ഡ​ൻ സ്പാ​രോ ടീം, ​മെ​ഹ​ർ​നൂ​ർ ടീം ​എ​ന്നി​വ​രു​ടെ നൃ​ത്ത​ങ്ങ​ളും ശ്ര​ദ്ധേ​യ​മാ​യി.

ഷെ​ഹി​യ സി​റാ​സ് നേ​തൃ​ത്വം ന​ൽ​കി​യ ടീം ​മെ​ഹ​ർ​നൂ​റി​​ന്റെ ഒ​പ്പ​ന, അ​ഞ്ജു അ​നി​യ​ൻ നേ​തൃ​ത്വം ന​ൽ​കി​യ ടീം ​മി​റാ​ഷി​​ന്റെ തി​രു​വാ​തി​ര, അ​ശ്വ​തി നേ​തൃ​ത്വം ന​ൽ​കി​യ ടീം ​കൈ​സ്സ​ല്ലാ​രി​യു​ടെ കൈ​കൊ​ട്ടി​ക്ക​ളി എ​ന്നി​വ​യും ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് പൊ​ലി​മ​യേ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Riyadh Talkies onam celebration
Next Story