സംഗീതസാന്ദ്രമായി റിയാദ് ടാക്കിസ് മെഗാ ഷോ 2025
text_fieldsറിയാദ്: കലാ, കായിക, സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ മേഖലയിൽ നിറസാന്നിധ്യമായി പ്രവർത്തിക്കുന്ന സ്വതന്ത്ര സൗഹൃദ കൂട്ടായ്മയായ റിയാദ് ടാക്കീസ് സംഗീതസാന്ദ്രമായി 'മെഗാ ഷോ 2025' സംഘടിപ്പിച്ചു. . എക്സിറ്റ് 30 അൽ ഖസർ അൽമാലി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംഗീതനിശയിൽ ഗായകരായ അരവിന്ദ് വേണുഗോപാൽ, സിന്ധു പ്രേംകുമാർ, ജിൻസ് ഗോപിനാഥ്, എസ്.എസ് അവനി എന്നിവർ പ്രിയപ്പെട്ട ഗാനങ്ങളുമായി വേദിയിലെത്തി. സാംസ്‌കാരിക സമ്മേളനം ഫ്ലയിൻകോ ടൂർ ആൻഡ് ട്രാവൽസ് സി.ഇ.ഒ ഡോ. സൂരജ് പാണയിൽ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ഷഫീഖ് പാറയിൽ അധ്യക്ഷത വഹിച്ചു. നത്തിൽ മെഗാഷോ ചെയർമാൻ നൗഷാദ് ആലുവ ആമുഖ പ്രഭാഷണം നടത്തി. ഡോ .സൂരജ് പാണയിൽ, അലി ആലുവ, സാബിത്ത് കൂരാച്ചുണ്ട്, മുഹമ്മദ് ഹമദ് അൽസുബൈഇ, ഖമർ ഇബ്രാഹിം അൽ കൽസം, അലി സാഖി, ഹമദ് മൻസൂർ അൽ സുബൈഇ, റോബിൻ മാത്യു, ഫിറോസ് ഖാൻ, ശങ്കർ കേശവൻ, ഷൈജു പച്ച, വരുൺ കണ്ണൂർ, നബീൽ ഷാ, സനു മാവേലിക്കര, പുഷ്പരാജ്, ഡൊമിനിക് സാവിയോ, നവാസ് ഒപ്പീസ്, സലാം പെരുമ്പാവൂർ, സന്തോഷ്, യൂനൂസ്, ദീപു, സുബി സുനിൽ, ഷമീർ, ബഷീർ കരോളം, സോണി ജോസഫ്, ഷമീർ കല്ലിങ്ങൽ, നസീർ അബ്ദുൽ കരീം എന്നിവർ സംസാരിച്ചു. സെക്രട്ടറി ഹരി കായംകുളം സ്വാഗതവും ട്രഷറർ അനസ് വള്ളികുന്നം നന്ദിയും പറഞ്ഞു.
സുരേഷ് കുമാർ, പവിത്രൻ കണ്ണൂർ, സലാം പെരുമ്പാവൂർ, സൗമ്യ തോമസ്, അഞ്ചു ആനന്ദ്, ബിനു ശിവദാസൻ, വിനോദ് കൃഷ്ണ, സജീർ കാളികാവ്, ഷബ്‌ന, ആമിന ഫാത്തിമ ഷിജു, ഷിജു കോട്ടാങ്ങൽ എന്നിവർ ഗാനങ്ങൾ ആലപിച്ചു. സലീജ് കണ്ണൂർ, മുബഷിർ, സന്തോഷ് തോമസ്, ബിജു ഉതുപ്പ്, ഷാനവാസ്, ഷക്കീർ എന്നിവർ ലൈവ് ഓർക്കസ്ട്രയിൽ അണിനിരന്നു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി അരവി ഡാൻസ് അക്കാദമിയിലെ സ്വാതി ആദർശ് ചിട്ടപ്പെടുത്തിയ നൃത്താവിഷ്ക്കാരം, സൗഗന്ത്, ഹരീഷ്, ഉണ്ണി എന്നിവർ ചിട്ടപ്പെടുത്തിയ മേളം റിയാദ് ടാക്കിസിന്റെ വയലിൻ വിത്ത് ചെണ്ട ഫ്യൂഷൻ, അഞ്ചു അനിയൻ, സൗമ്യ തോമസ്, അഞ്ചു ആനന്ദ്, ജോയ്‌സ് മരിയ എന്നിവരുടെ സിനിമാറ്റിക് ഡാൻസ്, ഷമീർ അഹമ്മദ് ചിട്ടപ്പെടുത്തിയ റിയാദ് ടാക്കീസ് ടീം അവതരിപ്പിച്ച ഒപ്പന, ദിവ്യ ഭാസ്‌കരൻ, ജെസ്ലി ജോസ്, ആനന്ദലക്ഷ്മി എന്നിവർ അവതരിപ്പിച്ച സുംബാ ഡാൻസ് എന്നിവ പരിപാടിക്ക് മാറ്റുകൂട്ടി. സജിൻ നിഷാൻ, ഷഹദ എന്നിവർ അവതാരകരായിരുന്നു.റോബിൻ മാത്യു നയിച്ച ഡി.ജെ വിത്ത് ചെണ്ടയും അരങ്ങേറി. എൻജിനിയർ ലിജു ശബ്ദ നിയന്ത്രണവുംലൈറ്റ് എൻജിനിയർ മനു, ആനന്ദ്, അൻസാർ, ജിം, ശ്യാം, സാലി, രാഹുലാൽ, ഹേമന്ദ്, രാഹുൽ കൃഷ്ണ എന്നിവർ വിവിധ ടെക്നിക്കൽ വിഭാഗങ്ങൾ കൈകാര്യം ചെയ്തു. സജീർ സമദ്, റിജോഷ് കടലുണ്ടി, ഷാഫി നിലമ്പൂർ എന്നിവരുടെ നേതൃത്വത്തിൽ വളണ്ടിയർമാർ ആളുകളെ നിയന്ത്രിച്ചു.
ഇ.കെ ലുബൈബ്ബ്, അനിൽകുമാർ തമ്പുരു, ഷിജു ബഷീർ, നൗഷാദ് പള്ളത്, എൽദോ വയനാട്, ജംഷി, ഹാരിസ്, ഇല്ലിയാസ്, സാജിദ് നൂറനാട്, ജംഷി കാലിക്കറ്റ്, അൻസാർ കൊടുവള്ളി, അൻവർ യൂനുസ്, പ്രദീപ് കിച്ചു, ഫൈസൽ കൊച്ചു, നിസാർ പല്ലികശ്ശേരി, റജീസ്, ജിൽ ജിൽ മാളവന, സിജോ മാവേലിക്കര, പ്രമോദ്, നൗഫൽ, സനൂപ് രയരോത്ത്, പി എസ് സുദീപ്, സുൽഫി കൊച്ചു, വിജയകുമാർ കായംകുളം, അഷ്‌റഫ് അപ്പകാട്ടിൽ, പ്രസീത്, സിറാജ്, ശരത്, അശോക്, ശരീഖ് തൈക്കണ്ടി, സുലൈമാൻ വിഴിഞ്ഞം, സലിം പുളിക്കൽ, അസ്‌ലം പാലത്ത്, ശാരിക സുദീപ്, അജിത്, സനോജ്, സൈദ്, നൗഷാദ് പുനലൂർ, വർഗീസ് തങ്കച്ചൻ, ജസ്റ്റിൻ മാർക്കോസ്, ബാദുഷ, വിജീഷ്, സജീവ്, അശ്വിൻ, കിരൺ, ദേവൂട്ടി, ബാലഗോപാലൻ, ജോസ് കടമ്പനാട്, പീറ്റർ ജോർജ്, കബീർ പട്ടാമ്പി, ജംഷാദ്, നാസർ ആലുവ, സൈതാലി, ഷംനാസ് അയൂബ്, ഉമറലി അക്‌ബർ, രാഷി രമേശ്, ഹുസൈൻ ഷാഫി, ഫൈസൽ തലശ്ശേരി, ഷംനാദ് അയൂബ്, ഹാരിസ് ചോല, ഖൈസ് എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. നറുക്കെടുപ്പിൽ ഖൈസ്, സന്തോഷ്, തഫ്സീർ, ഫൈസൽ കോട്ടയം, മിയര ഷാന്റോ എന്നിവർ സമ്മാനങ്ങൾക്ക് അർഹരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

