ഇഫ്താർ സ്നേഹവിരുന്നൊരുക്കി റിയാദ് ടാക്കീസ്
text_fieldsറിയാദ് ടാക്കീസ് ഇഫ്താർ വിരുന്ന് സാംസ്കാരിക സദസ്സ് റഹ്മാൻ മുനമ്പത്ത് ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: കലാകായിക സാംസ്കാരിക സൗഹൃദ കൂട്ടായ്മയായ റിയാദ് ടാക്കീസ് വിപുലമായ രീതിയിൽ ഇഫ്താർ വിരുന്ന് ഒരുക്കി. റിയാദ് എക്സിറ്റ് 18 ലെ അൽ അഖിയാൽ ഇസ്തിറാഹയിൽ നടന്ന പരിപാടിയിൽ നിരവധിയാളുകൾ പങ്കെടുത്തു.
പ്രാർഥനസദസ്സിന് നേതൃത്വം നൽകിയ സാമൂഹിക പ്രവർത്തകൻ മുജീബ് കായംകുളം റമദാൻ സന്ദേശവും നൽകി. കൺവീനർ റിജോഷ് കടലുണ്ടി ആമുഖഭാഷണം നിർവഹിച്ചു. പ്രസിഡൻറ് ഷഫീഖ് പാറയിൽ അധ്യക്ഷത വഹിച്ചു. റഹ്മാൻ മുനമ്പത്ത് ഉദ്ഘാടനം ചെയ്തു.
ഉപദേശകസമിതി അംഗങ്ങളായ ഡൊമിനിക് സാവിയോ, നവാസ് ഒപ്പീസ്, നൗഷാദ് ആലുവ, സലാം പെരുമ്പാവൂർ, വൈസ് പ്രസിഡൻറ് ഷമീർ കല്ലിങ്ങൽ, ജോ.സെക്രട്ടറിമാരായ ഫൈസൽ കൊച്ചു, വരുൺ കണ്ണൂർ, കോഓഡിനേറ്റർ ഷൈജു പച്ച, സനു മാവേലിക്കര, ഇഫ്താർ വിരുന്ന് ജോ.കൺവീനർമാരായ സജീർ സമദ്, ഹുസൈൻ ഷാഫി, സാമൂഹിക പ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, ഷാനവാസ് മുനമ്പത്ത്, അനീഷ് എബ്രഹാം, സലിം കളക്കര, മുസ്താഖ്, ക്ലീറ്റസ് കുന്നുകുഴി, അബ്ദുൽ സത്താർ, സുഭാഷ് കെ. അമ്പാട്ട്, ഉമർകുട്ടി, കെ.ബി. ഷാജി, ഖാലിദ് വെള്ളിയോട്, ഫഹദ്, ഫൈസൽ തമ്പലക്കോടൻ, കബീർ പട്ടാമ്പി, ഷഫീർ പത്തിരിപ്പാല, ഷിബു ഉസ്മാൻ, ദിലീപ് കുമാർ, ജിബിൻ സമദ്, ഫിറോസ് പോത്തൻകോട്, സലിം വലിലപ്പുഴ, നാസർ ചേലാമ്പ്ര, അനിൽ ചിറക്കൽ, ഷാരോൺ ശരീഫ്, റാഫി കൊയിലാണ്ടി, കബീർ, അസ്ലം പാലത്ത്, അബ്ദുൽ സലിം ആർത്തിയിൽ, ബാബു പട്ടാമ്പി, ലിജോ, ഷമീർ ഷാമിൽ, അലക്സ് പ്രഡിൻ, മജീദ്, ഷൈജു നമ്പലശേരി, റഫീഖ് പട്ടാമ്പി, സിദ്ദീഖ് കല്ലുപറമ്പൻ, വി.കെ.കെ. അബ്ബാസ്, മൈമൂന ടീച്ചർ, സജീർ, സിയാദ് തുടങ്ങിയവർ പങ്കെടുത്തു.
ഇ.കെ. ലുബൈബ്, അനിൽ കുമാർ തംബുരു, നിസാർ പള്ളികശേരി, ബഷീർ കരോളം, എൽദോ വയനാട്, കെ.ടി. കരീം, നസീർ അബ്ദുൽ കരീം, പി.എസ്. സുദീപ്, ഉമറലി അക്ബർ, സുൽഫി കൊച്ചു, ഷഫീഖ് വലിയ, നബീൽ ഷാ, ഇബ്രാഹിം, പ്രമോദ് ഗംഗാധരൻ, കൃഷ്ണകുമാർ, ബാലഗോപാലൻ, സിജോ മാവേലിക്കര, വിജയൻ കായംകുളം, സുനിൽ ബാബു എടവണ്ണ, അൻവർ യൂനുസ്, പ്രദീപ് കിച്ചു, രതീഷ് നാരായണൻ, സോണി ജോസഫ്, ജോസ് കടമ്പനാട്, റജീസ് ചൊക്ലി, ഷംസു തൃക്കരിപ്പൂർ, ബാബു കണ്ണോത്ത്, പീറ്റർ ജോർജ്, ജംഷീർ കാലിക്കറ്റ്, എം.ഡി. റാഫി, മനു തോമസ്, സാലി, ജോണി തോമസ്, സജീദ് നൂറനാട്, ജിൽജിൽ മാളവന, നൗഷാദ് പുനലൂർ, ജംഷാദ്, നാസർ വലിയകത്ത്, റിസ്വാൻ, നാസർ പുത്തൻ വീട്ടിൽ, സെയ്താലി, സുദർശന കുമാർ, അൻവർ സാദത്ത്, ഷിജു ബഷീർ, നഫാസ്, സനോജ്, ബാദുഷ, സൈദ്, ഷമീർ അഹ്മദ്, അശോക് കൃഷ്ണ, ടി.സി. ഫൈസൽ, ഹബീബ് റഹ്മാൻ, ജലീൽ കൊച്ചിൻ, നൗഫൽ, ഷൈൻ ദേവ്, സജിൻ നിഷാൻ, മുഹമ്മദ് ബഷീർ, ഷാജഹാൻ, ബിനോയ് മത്തായി, ജോസ് ആന്റണി, ജെയ്ഷ് ജുനൈദ്, നസീബ് കലാഭവൻ, ഷാജഹാൻ, വർഗീസ് തങ്കച്ചൻ, സഹിൻ, മഹേഷ് ജയ്, സലിം പുളിക്കൽ എന്നിവർ നേതൃത്വം നൽകി.
സെക്രട്ടറി ഹരി കായംകുളം സ്വാഗതവും ട്രഷറർ അനസ് വള്ളികുന്നം നന്ദിയും പറഞ്ഞു. ‘ലഹരിക്ക് മുന്നിൽ തോൽക്കരുത് കൗമാരം..’ എന്ന ശീർഷകത്തിൽ റിയാദ് ടാക്കീസ് നടത്തുന്ന ലഹരി വിരുദ്ധ കാമ്പയിനും ഈ പരിപാടിയിൽ തുടക്കം കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

