റിയാദ് ടാക്കീസ് നാടൻ പാട്ടുത്സവം നാളെ
text_fieldsറിയാദ് ടാക്കീസ് സംഘടിപ്പിക്കുന്ന നാടൻ പാട്ടുത്സവത്തിനായി എത്തിയ മണിത്താമരയെ സംഘാടകർ സ്വീകരിച്ചപ്പോൾ
റിയാദ്: റിയാദ് ടാക്കീസ് സംഘടിപ്പിക്കുന്ന നാടൻ പാട്ടുത്സവം വെള്ളിയാഴ്ച റിയാദിൽ നടക്കും. കലാഭവൻ മണിയുടെ ഏഴാം ഓർമദിനത്തോട് അനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. റിയാദ് സുലൈ എക്സിറ്റ് 18-ലെ അഖിയാൻ ഇസ്തിറാഹയിൽ വൈകീട്ട് ഏഴ് മുതലാണ് പരിപാടി.
നാടൻ പാട്ടുകൾ മാത്രം ഉൾപ്പെടുത്തിക്കൊണ്ടാണ് പരിപാടി നടക്കുകയെന്ന് സംഘാടകർ അറിയിച്ചു. കലാഭവൻമണി പാടി അഭിനയിച്ച് സൂപ്പർ ഹിറ്റുകളായ ഒട്ടേറെ നാടൻ പാട്ടുകൾക്ക് വരികൾ ചിട്ടപ്പെടുത്തിയ കോമഡി ഉത്സവം ഫെയിം നാടൻപാട്ട് കലാകാരൻ മണിത്താമര മുഖ്യാതിഥിയായി റിയാദിൽ എത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

