സൗദി ദേശീയദിനം വിപുലമായി ആഘോഷിച്ച് റിയാദ് ടാക്കീസ്
text_fieldsറിയാദ്: അനേകം പ്രവാസികള്‍ക്ക് തണലായ സൗദി അറേബ്യയുടെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സൗദി ഭരണാധികാരികള്‍ക്ക് ഐക്യദാര്‍ഢ്യവും നന്ദിയും പ്രകടിപ്പിച്ച് 96-ാമത് ദേശീയദിനം റിയാദ് ടാക്കിസിെൻറ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. മലസ് കിങ് അബ്ദുല്ല പാര്ക്കിന് സമീപം നടന്ന പരിപാടിയിൽ റിയാദ് ടാക്കിസ് പ്രവര്‍ത്തകരും കുടുംബാംഗങ്ങളും സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പേരും പങ്കെടുത്തു.
കേക്ക് മുറിച്ചും ലഡു, പായസം എന്നിവ വിതരണം ചെയ്തും ആഘോഷമാക്കിയ ചടങ്ങിൽ ഘോഷയാത്രയും അരങ്ങേറി. ഉപദേശസമിതി അംഗം നൗഷാദ് ആലുവ ആമുഖ പ്രഭാഷണം നിർവഹിച്ച ചടങ്ങിൽ പ്രസിഡൻറ് റിജോഷ് കടലുണ്ടി അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ വി.ജെ. നസറുദീൻ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
സാമൂഹിക പ്രവര്ത്തകന് ശിഹാബ് കൊട്ടുകാട് മുഖ്യ പ്രഭാഷണം നടത്തി. നവാസ് ഒപ്പീസ്, സലാം പെരുമ്പാവൂര്‍, ഷൈജു പച്ച, സനു മാവേലിക്കര, ഹരി കായംകുളം, അസ്ലം പാലത്ത്, ദിലീപ് ഫഹദ്, ബഷീർ കരോളം, ഷിബു ഉസ്മാൻ, ശരീഖ് തൈക്കണ്ടി, ഗോപൻ കൊല്ലം, നൗഷാദ്, ഷമീർ കല്ലിങ്ങൽ എന്നിവര്‍ സംസാരിച്ചു. ജോയിൻറ് സെക്രട്ടറി നസീർ അബ്ദുൽ കരീം സ്വാഗതവും ട്രഷറര്‍ സോണി ജോസഫ് നന്ദിയും പറഞ്ഞു.
അനിൽ കുമാർ തമ്പുരു, സജീർ സമദ്, സുനിൽ ബാബു എടവണ്ണ, ഇ.കെ. ലുബൈബ്, സിജു ബഷീര്‍, നിസാര്‍ പള്ളിക്കശേരിൽ, അന്‍വര്‍ യൂനിസ്, പ്രദീപ് കിച്ചു, നൗഷാദ് പള്ളത്ത്, സാജിത്ത് നൂറനാട്, ഉമറലി അക്ബർ, ഷംനാദ് കുളത്തുപ്പുഴ, സാപ്പി ഹുസൈന്, കബീര്‍ പട്ടാമ്പി, ഉദുമൻ, ഫൈസൽ കൊച്ചു, ഷഫീഖ് വലിയ, ജോണി തോമസ്, ഷഹനാസ്, രതീഷ് നാരായണൻ, ജസ്റ്റിൻ മാർക്കോസ്, നൗഷാദ് പുനലൂർ, ജിബിൻ സമദ്, അബ്ദുൽ റഹ്മാൻ, ഷൻസീർ കാലിക്കറ്റ്, ഇബ്രാഹിം, പ്രമോദ് ഗംഗാധരൻ, സുൽഫി കൊച്ചു, വിജയൻ കായംകുളം, നവീൻ ഷിനു, അലന് ജോര്‍ജ്, പ്രസീദ് തൈക്കൂട്ടത്തിൽ, ആഷിഫ് തങ്ങൾ, ഹബീബ്, മുക്താര്‍, ഷിറാസ് അബ്ദുൽ അസീസ്, കെ.ടി. കരീം, ഷൈൻ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

