റിയാദ് ടാക്കീസ് - അറാബ്കോ കാർഗോ കലണ്ടർ പ്രകാശനം ചെയ്തു
text_fieldsറിയാദ് ടാക്കീസ്-അറാബ്കോ കാർഗോയുടെ സഹകരണത്തോടെ പുറത്തിറക്കിയ പുതുവർഷ
കലണ്ടർ 2022 പ്രകാശനം ചെയ്യുന്നു
റിയാദ്: റിയാദ് ടാക്കീസ്-അറാബ്കോ കാർഗോയുടെ സഹകരണത്തോടെ പുറത്തിറക്കിയ പുതുവർഷ കലണ്ടർ 2022 പ്രകാശനം ചെയ്തു. സുലൈ അറാബ്കോ കാർഗോയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ എം.ഡി. രാമചന്ദ്രൻ റിയാദ് ടാക്കീസ് പ്രസിഡൻറ് നവാസ് ഒപ്പിസിന് കൈമാറിയാണ് കലണ്ടർ പ്രകാശനം നിർവഹിച്ചത്.
ജോയന്റ് സെക്രട്ടറി ഹരി കായംകുളം, കോഓഡിനേറ്റർ ഷൈജു പച്ച, ആർട്സ് കൺവീനർ ബാലഗോപാൽ, ഷമീർ കലിംങ്കൽ, റിജോഷ് കടലുണ്ടി , സനൂപ് രയരോത്ത്, സജീർ സമദ്, നബീൽ ഷാ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

