ഭാഷാപ്രതിജ്ഞയെടുത്ത് കിയ റിയാദ്
text_fieldsറിയാദിലെ കൊടുങ്ങല്ലൂര്‍ കൂട്ടായ്മയായ കിയ കേരളപിറവി
ആഘോഷിച്ചപ്പോൾ
റിയാദ്: കേരളപ്പിറവിയുടെ 69ാം വാര്‍ഷിക ദിനം കേക്ക് മുറിച്ച് ആഘോഷിച്ചും ഭാഷാപ്രതിജ്ഞ’യെടുത്തും റിയാദിലെ കൊടുങ്ങല്ലൂര്‍ കൂട്ടായ്മയായ കിയ. ഐക്യകേരളം രൂപംകൊണ്ടതുതന്നെ ഭാഷയുടെ അടിസ്ഥാനത്തിലാണ്. മലയാളം മറന്നുപോകുന്ന മലയാളിയെ മാതൃഭാഷയുടെ കരുത്തും ഓജസ്സും ബോധ്യപ്പെടുത്താനുള്ള ദിനം കൂടിയാണ് കേരളപ്പിറവി ദിനാഘോഷമെന്ന് മാധ്യമ പ്രവര്‍ത്തകനും കൂട്ടായ്മയുടെ പ്രസിഡന്റുമായ ജയന് കൊടുങ്ങല്ലൂര്‍ പറഞ്ഞു.
മലയാള ഭാഷയെ ചേര്‍ത്തുനിര്‍ത്തി വരുംതലമുറക്ക് ഭാഷയുടെ ശക്തിപകരാന്‍ ഈ ദിനം പ്രചോദനമാകട്ടെയെന്ന് സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. ബത്ത ലൂഹ മാര്‍ട്ട് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജയന് കൊടുങ്ങല്ലൂര്‍ ഭാഷാപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സൈഫുറഹ്മാന്, വി.എസ് അബ്ദുസ്സലാം, ഷാനവാസ്, മുസ്തഫ, ആഷിക്, അഫ്സല്, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജലാല്‍ മതിലകം, ഷംസു, അബ്ദുല്‍ മജീദ്, ലോജിത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

