Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right40 അംഗരാജ്യങ്ങളുടെ...

40 അംഗരാജ്യങ്ങളുടെ പങ്കാളിത്തം; തീവ്രവാദത്തിനെതിരെ ശക്തമായ നീക്കം

text_fields
bookmark_border
40 അംഗരാജ്യങ്ങളുടെ പങ്കാളിത്തം; തീവ്രവാദത്തിനെതിരെ ശക്തമായ നീക്കം
cancel
camera_alt????????? ??????? ??????????????? ????

റിയാദ്: 40 അംഗരാജ്യങ്ങളുടെ പങ്കാളിത്തം കൊണ്ട്​ ശ്രദ്ധേയമായിരുന്നു റിയാദിൽ ചേർന്ന ഇസ്​ലാമിക സഖ്യസേന സമ്മേളനം. സഖ്യസേനയില്‍ അംഗങ്ങളായ രാഷ്​ട്രങ്ങളിലെ പ്രതിരോധ മന്ത്രിമാരുടെ പ്രഥമയോഗമാണ്​ ഞായറാഴ്ച റിയാദിലെ അല്‍ഫൈസലിയ്യ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്നത്​.  
സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ സംബന്ധിച്ചവരെ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന് വേണ്ടി കിരീടാവകാശി സ്വാഗതം ചെയ്തു.

മുസ്​ലിം വേള്‍ഡ് ലീഗ് (റാബിത്ത) സെക്രട്ടറി ജനറല്‍ മുഹമ്മദ് അല്‍ഈസ, ഒ.ഐ.സി സെക്രട്ടറി ജനറല്‍, ഇസ്​ലാമിക സഖ്യസേന സൈനിക മേധാവി റഹീല്‍ ശരീഫ് തുടങ്ങിയവരും സമ്മേളനത്തില്‍ പ്രസംഗിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനകം ലോകത്ത് 8,000 തീവ്രവാദ ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്നും 90,000 പേര്‍ക്ക് ജീവന്‍ നഷ്​ടപ്പെടുകയും പതിനായിരക്കണക്കിന് നിരപരാധികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നും റഹീല്‍ ശരീഫ് വ്യക്തമാക്കി. 
തീവ്രവാദത്തിന് ധനസഹായം നല്‍കുന്നത് തടയേണ്ടതി​​െൻറ പ്രാധാന്യത്തെക്കുറിച്ച് സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി ഡോ. അഹമദ് ബിന്‍ അബ്​ദുല്‍ കരീം അല്‍ഖലീഫി സംസാരിച്ചു. ജോർഡന്‍, ഈജിപ്ത് തുടങ്ങിയ രാഷ്​ട്രങ്ങളുടെ പ്രതിനിധികളും ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsRiyadhmalayalam news
News Summary - riyadh summit-saudi-gulf news
Next Story