റിയാദ് എസ്.െഎ.സി സമസ്ത പ്രാർഥന ദിനം ആചരിച്ചു
text_fieldsഎസ്.ഐ.സി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച പ്രാർഥനാ സദസ്സ്
റിയാദ്: സമസ്ത ഇസ്ലാമിക് സെൻറർ (എസ്.ഐ.സി) റിയാദ് സെൻട്രൽ കമ്മിറ്റി റബീഉൽ ആഖിറിലെ ആദ്യത്തെ ഞായറാഴ്ച സമസ്ത ആചരിച്ചു വരാറുള്ള പ്രാർഥന ദിനത്തിെൻറ ഭാഗമായി പ്രാർഥന സദസ്സ് സംഘടിപ്പിച്ചു.
ഇ.കെ. അബൂബക്കര്‍ മുസ്ലിയാര്, കണ്ണിയത്ത് അഹമ്മദ് മുസ്ലിയാര്, കോട്ടുമല ബാപ്പു മുസ്ലിയാര്, അത്തിപ്പറ്റ ഉസ്താദ് തുടങ്ങിയ സമസ്ത നേതാക്കള്‍, പള്ളികളും മദ്റസകളും ദീനീസ്ഥാപനങ്ങളും സ്ഥാപിച്ചും ദീനീപ്രവര്‍ത്തനങ്ങള്‍ നടത്തിയും അവിശ്രമം പ്രവര്‍ത്തിച്ചു മണ്മറഞ്ഞുപോയ മഹാത്മാക്കള്‍, പ്രവര്‍ത്തകര്‍ എന്നിവരെ അനുസ്മരിക്കുന്നതോടൊപ്പം ലോകമെമ്പാടുമുള്ള വിശ്വാസികളുടെ ക്ഷേമവും കൂടി ലക്ഷ്യമാക്കി പ്രത്യേക പ്രാർഥന നടത്താൻ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിെൻറ ആഹ്വാനത്തിെൻറ പശ്ചാത്തലത്തിൽ മദ്റസകള്‍ കേന്ദ്രീകരിച്ചും മറ്റുമാണ് പ്രാർഥന ദിനം നടന്നുവരുന്നത്. റിയാദിലെ എസ്.ഐ.സി ഓഫിസിൽ സെൻട്രൽ കമ്മിറ്റി വൈസ് ചെയർമാൻ മുജീബ് ഫൈസി മമ്പാടിെൻറ അധ്യക്ഷതയിൽ നടന്ന ചടങ്ങ് വർക്കിങ് പ്രസിഡൻറ് ഷാഫി ദാരിമി ദീബാജ് ഉദ്ഘാടനം ചെയ്തു. അഹമ്മദ് കുട്ടി ദാരിമി കൊടുവള്ളി അനുസ്മരണ പ്രഭാഷണം നടത്തി. സജീർ ഫൈസി തള്ളച്ചിറ, സുലൈമാൻ വാഫി ഫൈസി, മുനീർ ഫൈസി കാളികാവ്, ഉമർ ഫൈസി, മുഹമ്മദ് കോയ ഹാജി എന്നിവർ പങ്കെടുത്തു. സെക്രട്ടറി അബ്ദുറഹ്മാൻ ഹുദവി സ്വാഗതവും മശ്ഹൂദ് കൊയ്യോട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

