റിയാദ് നവോദയ സഹീറിന് യാത്രയയപ്പ് നൽകി
text_fieldsനാട്ടിലേക്ക് മടങ്ങുന്ന സഹീറിന് നവോദയ പ്രസിഡൻറ് ബാലകൃഷ്ണൻ ഓർമഫലകം കൈമാറുന്നു
റിയാദ്: പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്ന നവോദയ കേന്ദ്ര കമ്മിറ്റി അംഗം ആലപ്പുഴ വട്ടപ്പള്ളി സ്വദേശി സഹീറിന് നവോദയ പ്രവർത്തകർ യാത്രയയപ്പ് നൽകി.
സംഘടനയുടെ വാർഷികാഘോഷവും ഓണാഘോഷവും നടന്ന ചടങ്ങിൽ ഓർമഫലകം പ്രസിഡൻറ് ബാലകൃഷ്ണൻ കൈമാറി. സെക്രട്ടറി രവീന്ദ്രൻ പൊന്നാടയണിയിച്ചു. നവോദയ ഭാരവാഹികളും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും സാമൂഹിക പ്രവർത്തകനായ ശിഹാബ് കൊട്ടുകാടും ചടങ്ങിൽ സംബന്ധിച്ചു.
1990 ലാണ് സഹീർ റഹീമയിലെത്തുന്നത്.
എ.സി ടെക്നീഷ്യൻ ആയി ജോലി തുടങ്ങിയ അദ്ദേഹം കിച്ചൻ ഉപകരണങ്ങൾ നിർമിക്കുന്ന സ്ഥാപനത്തിൽ സൂപ്പർവൈസറായാണ് വിരമിക്കുന്നത്. രണ്ട് മക്കളും ഭാര്യയുമടങ്ങുന്നതാണ് സഹീറിെൻറ കുടുംബം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

