Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദ്​ സീസൺ സന്ദർശകർ...

റിയാദ്​ സീസൺ സന്ദർശകർ 1.2 കോടി കവിഞ്ഞു

text_fields
bookmark_border
റിയാദ്​ സീസൺ സന്ദർശകർ 1.2 കോടി കവിഞ്ഞു
cancel
camera_alt

പ്ര​ധാ​ന വേ​ദി​ക​ളി​ലൊ​ന്നാ​യ റി​യാ​ദ്​ ബോ​ളി​വാ​ർ​ഡ്​ സി​റ്റി​യി​ലെ കാ​ഴ്​​ച

റി​യാ​ദ്​: ര​ണ്ടു മാ​സം മു​മ്പാ​രം​ഭി​ച്ച റി​യാ​ദ്​ സീ​സ​ൺ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ആ​സ്വ​ദി​ക്കാ​നെ​ത്തി​യ​വ​രു​ടെ എ​ണ്ണം 1.2 കോ​ടി ക​വി​ഞ്ഞു. കു​ടും​ബ​ങ്ങ​ൾ, വ്യ​ക്തി​ക​ൾ, കു​ട്ടി​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ട്ട സ​ന്ദ​ർ​ശ​ക​രു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചു​ള്ള മി​ന്നും പ്ര​ക​ട​ന​ങ്ങ​ളും വി​നോ​ദ പ​രി​പാ​ടി​ക​ളു​മാ​യി ക​ഴി​ഞ്ഞ ഒ​ക്​​ടോ​ബ​ർ 28 നാ​ണ്​ റി​യാ​ദ്​ സീ​സ​ൺ ആ​രം​ഭി​ച്ച​ത്. 60 ദി​വ​സ​​ത്തെ സ​ന്ദ​ർ​ശ​ക​രു​ടെ ക​ണ​ക്കാ​ണ്​ പൊ​തു​വി​നോ​ദ അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ തു​ർ​ക്കി ബി​ൻ അ​ബ്​​ദു​ൽ മു​ഹ്​​സി​ൻ ആ​ലു​ശൈ​ഖ് ‘എ​ക്​​സ്​’ പ്ലാ​റ്റ്​​ഫോ​മി​ലൂ​ടെ പു​റ​ത്തു​വി​ട്ട​ത്.

നാ​ലു മാ​സം നീ​ളു​ന്ന റി​യാ​ദ് സീ​സ​ണി​ൽ പ്ര​തീ​ക്ഷി​ച്ച എ​ണ്ണ​മാ​ണി​തെ​ന്നും എ​ന്നാ​ൽ പ​കു​തി​യി​ൽ ത​ന്നെ ല​ക്ഷ്യം നേ​ടാ​നാ​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. റി​യാ​ദ്​ സീ​സ​ൺ സൗ​ദി മ​ധ്യ​മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ വി​നോ​ദ​പ​രി​പാ​ടി​യാ​യി മാ​റി. പ​രി​പാ​ടി​ക​ളു​ടെ വൈ​വി​ധ്യ​മാ​ണ്​ ആ​ളു​ക​ളെ ഇ​ത്ര​മാ​ത്രം ആ​ക​ർ​ഷി​ക്കാ​ൻ കാ​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Riyadh season
News Summary - Riyadh season visitors crossed 1.2 crore
Next Story