Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറി​യാ​ദ്​ സീ​സ​ൺ...

റി​യാ​ദ്​ സീ​സ​ൺ ആ​ഘോ​ഷം: ലോക രുചിവൈവിധ്യം നുണഞ്ഞ്​ ​കലാവിരുന്നാസ്വദിക്കാൻ 'ഗ്രോവ്സ്'

text_fields
bookmark_border
റി​യാ​ദ്​ സീ​സ​ൺ ആ​ഘോ​ഷം: ലോക രുചിവൈവിധ്യം നുണഞ്ഞ്​ ​കലാവിരുന്നാസ്വദിക്കാൻ ഗ്രോവ്സ്
cancel

റി​യാ​ദ്: സൗ​ദി ത​ല​സ്ഥാ​ന​ന​ഗ​രി​യി​ലൊ​രു​ക്കി​യ പൂ​ന്തോ​പ്പി​ലി​രു​ന്ന് പാ​ശ്ചാ​ത്യ നാ​ടു​ക​ളു​ടെ ഭ​ക്ഷ​ണ രു​ചി​വൈ​വി​ധ്യം ആ​സ്വ​ദി​ക്കാ​ൻ 'ഗ്രോ​വ്സ്'. റി​യാ​ദ് സീ​സ​ൺ ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​വി​ശേ​ഷ വേ​ദി​ക​ളി​ലൊ​ന്നാ​യ ഗ്രോ​വ്‌​സ് വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ ന​യ​ത​ന്ത്ര​കാ​ര്യാ​ല​യ​ങ്ങ​ൾ​ക്കാ​യു​ള്ള ഡി​പ്ലോ​മാ​റ്റി​ക് ക്വാ​ർ​ട്ട​റി​ന​ക​ത്തെ ഒ​രു ഉ​ദ്യാ​ന​ത്തി​ലാ​ണ്​ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. പ്ര​വൃ​ത്തി​ദി​വ​സ​ങ്ങ​ളി​ൽ 75 റി​യാ​ലും വാ​രാ​ന്ത്യ​ങ്ങ​ളി​ൽ 100 റി​യാ​ലു​മാ​ണ് പ്ര​വേ​ശ​ന ഫീ​സ്. പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലെ ഹെ​ൽ​ത്ത് ബൂ​ത്തി​ൽ ഇ​മ്യൂ​ൺ സ്റ്റാ​റ്റ​സ് പ​രി​ശോ​ധി​ച്ചാ​ണ് അ​ക​ത്തേ​ക്ക് ക​ട​ത്തി​വി​ട​ൽ. ഈ​യൊ​രു ക​ട​മ്പ ക​ട​ന്നു​കി​ട്ടി​യാ​ൽ​പി​ന്നെ, 'ഗ്രോ​വ്​​സി'​ൽ ഇ​രു​ന്ന്​ ലോ​ക​ത്തി​ന്‍റെ രു​ചി​ക​ളി​ലേ​ക്കും വേ​ദി​യി​ൽ അ​ര​ങ്ങേ​റു​ന്ന ക​ലാ​രൂ​പ​ങ്ങ​ളു​ടെ ആ​സ്വാ​ദ്യ​ത​യി​ലേ​ക്കും​ ഊ​ളി​യി​ടാം. അ​റ​ബി​ക് ഗ​ഹ്‌​വ​യോ സ്പാ​നി​ഷ് ലാ​ത്തെ​യോ ട​ർ​ക്കി​ഷ് കോ​ഫി​യോ നു​ക​ർ​ന്ന് ഗ്രോ​വ്‌​സി​ലെ കൂ​റ്റ​ൻ വേ​ദി​യി​ൽ അ​ര​ങ്ങു​ത​ക​ർ​ക്കു​ന്ന ക​ലാ പ്ര​ക​ട​ന​ങ്ങ​ൾ ആ​സ്വ​ദി​ക്കാം. അ​ത്യാ​ഡം​ബ​ര റ​സ്റ്റാ​റ​ന്റു​ക​ളു​ടെ ഭ​ക്ഷ​ണം ആ​സ്വ​ദി​ക്കാം. ആ​ഗോ​ള രു​ചി​യും രു​ചി​ക്കൂ​ട്ടു​ക​ളും അ​റി​യാം. പൊ​തു​വേ​ദി​ക്കു പു​റ​മെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന സ്വ​കാ​ര്യ റ​സ്റ്റോ​റ​ന്റു​ക​ളി​ൽ ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന പ്ര​ത്യേ​ക പ​രി​പാ​ടി​ക​ളു​ണ്ട്.

അ​റേ​ബ്യ​ൻ ഊ​ദും ഫ്രാ​ൻ​സി പെ​ർ​ഫ്യൂ​മും വാ​ങ്ങാ​നും പ​രി​ച​യ​പ്പെ​ടാ​നും പ​വി​ലി​യ​നു​ക​ളു​ണ്ട്. നാ​ഗ​രി​ക​രു​ടെ​യും ഗ്രാ​മീ​ണ​രു​ടെ​യും വ​സ്ത്ര​ങ്ങ​ൾ വാ​ങ്ങാം. ചി​ത്ര​ര​ച​ന​യും പെ​യി​ന്‍റി​ങ്ങും ആ​സ്വ​ദി​ക്കു​ന്ന​വ​ർ​ക്കും പ്ര​ത്യേ​കം വേ​ദി​ക​ളു​ണ്ട് ഗ്രോ​വ്‌​സി​ൽ. സ​ന്ദ​ർ​ശ​ക​ർ​ക്ക് അ​വ​രു​ടെ വ​ള​ർ​ത്തു​ജീ​വി​ക​ളെ കൂ​ടെ കൊ​ണ്ടു​വ​രാ​ൻ അ​നു​മ​തി​യു​ണ്ട്. ഇ​ത​ര വീ​ടു​ക​ളി​ലെ വ​ള​ർ​ത്തു​ജീ​വി​ക​ളു​മാ​യി ഇ​ട​പ​ഴ​കാ​ൻ 'ലൂ​ക​ലാ​ൻ​ഡ്' എ​ന്ന പേ​രി​ൽ പ്ര​ത്യേ​ക കോ​മ്പൗ​ണ്ട് ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ​രി​ച​രി​ക്കാ​നും ഭ​ക്ഷ​ണം ന​ൽ​കാ​നും ര​സി​പ്പി​ക്കാ​നും പ്ര​ത്യേ​കം പ​രി​ശീ​ല​നം ല​ഭി​ച്ച​വ​രാ​ണ് ലൂ​ക്കാ​ലാ​ൻ​ഡി​ലെ ജീ​വ​ന​ക്കാ​ർ. ആ​സ്വാ​ദ​ന​ത്തി​ന്‍റെ പു​തി​യ അ​നു​ഭ​വ​ങ്ങ​ൾ സ​മ്മാ​നി​ക്കും​വി​ധം അ​വി​സ്മ​ര​ണീ​യ​മാ​ണ് ഗ്രോ​വ്‌​സി​ലെ അ​ന്ത​രീ​ക്ഷം. റി​യാ​ദ് സീ​സ​ൺ മാ​ർ​ച്ച് 31ന് ​അ​വ​സാ​നി​ച്ചാ​ലും ഗ്രോ​വ്​​സ്​ വേ​ദി കു​റ​ച്ച്​ മാ​സ​ങ്ങ​ൾ​കൂ​ടി തു​ട​രും.

റി​യാ​ദ് സീ​സ​ണി​ന്‍റെ മ​റ്റു വേ​ദി​ക​ളി​ൽ നി​ന്ന് തീ​ർ​ത്തും വ്യ​ത്യ​സ്ത​മാ​ണ് ഗ്രോ​വ്സ്. വി​വി​ധ എം​ബ​സി​ക​ൾ സ്ഥി​തി​ചെ​യ്യു​ന്ന ഡി​പ്ലോ​മാ​റ്റി​ക് ക്വാ​ർ​ട്ട​റി​ന​ക​ത്താ​യ​തു​കൊ​ണ്ട് വ്യ​ത്യ​സ്ത രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​രും ജീ​വ​ന​ക്കാ​രും വേ​ദി​യി​ലെ​ത്തു​ന്നു​ണ്ട്. രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ൾ ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​തി​നാ​ൽ സ​ന്ദ​ർ​ശ​ക​ർ കൂ​ടു​ത​ലാ​ണ്. ഭ​ക്ഷ​ണ, ക​ലാ​സാം​സ്കാ​രി​ക വൈ​വി​ധ്യ അ​നു​ഭ​വ​ങ്ങ​ൾ നു​ക​രാ​ൻ സ​ന്ദ​ർ​ശ​ക​ർ ആ​വേ​ശം കാ​ണി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ 'ഗ​ൾ​ഫ് മാ​ധ്യ​മ'​ത്തോ​ട് പ​റ​ഞ്ഞു..

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Riyadh season
News Summary - riyadh season fest
Next Story